31.1 C
Kottayam
Tuesday, May 7, 2024

സാമ്പത്തിക പ്രതിസന്ധി; രണ്ടുദിസം സർവീസ് നിർത്തിവെച്ച് ഗോ ഫസ്റ്റ് എയർലൈൻസ്

Must read

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രണ്ടുദിവസത്തെ വിമാന സർവീസുകൾ റദ്ദാക്കി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്. മെയ് 3,4 തീയതികളിലെ വിമാന സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇന്ധന കമ്പനികള്‍ക്കു നല്‍കേണ്ട കുടിശ്ശിക വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്.

വിമാനനിര്‍മ്മാണ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നിയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഗോ ഫസ്റ്റിന്റെ പകുതിയിലേറെ വിമാന സര്‍വീസുകളും പ്രതിസന്ധിയിലായതോടെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണ് ഗോ ഫസ്റ്റ് നേരിടുന്നത്. എയര്‍ലൈന്‍സിലേക്ക് കൂടുതല്‍ നിക്ഷേപകരെ കണ്ടെത്തി പ്രതിന്ധി പരിഹരിക്കാനാണ് വാഡിയ ഗ്രൂപ്പിന്റെ ഉടസ്ഥതയിലുള്ള ഗോ ഫസ്റ്റിന്റെ ശ്രമം.

കഴിഞ്ഞ വര്‍ഷം എയര്‍ലൈന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തിയതായി ഗോ ഫസ്റ്റ് വ്യക്തമാക്കിയിരുന്നു. ജെറ്റ് എന്‍ജിനുകളുടെ വിതരണവുമായി ബന്ധപ്പെട്ട് പ്രാറ്റ് ആന്‍ഡ് വിറ്റ്‌നിയുമായി പ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും ഗോ ഫസ്റ്റ് വ്യക്തമാക്കിയിരുന്നു. നേരത്തെ ഗോ എയര്‍ എന്നറിയപ്പെട്ടിരുന്ന ഗോ ഫസ്റ്റ് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ഒമ്പത് ശതമാനം ഓഹരിയുടമകളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week