തിരുവനന്തപുരം: വിവാദ ചിത്രം ദി കേരള സ്റ്റോറിയുടെ വിജയത്തില്‍ വിഷമം ഉണ്ടെന്നും അതില്‍ താന്‍ അസ്വസ്ഥയാണെന്നും തുറന്നു പറഞ്ഞ് ഫിലിം എഡിറ്റര്‍ ബീനാ പോള്‍. ഒരു സിനിമാറ്റിക് മൂല്യവുമില്ലാത്ത വസ്തുതാ വിരുദ്ധമായ സിനിമയാണ് കേരള സ്റ്റോറി എന്ന് ബീനാ പോള്‍ ചൂണ്ടിക്കാട്ടുന്നു. ബോക്‌സ്ഓഫീസില്‍ 200 കോടിക്ക് മുകളിലാണ് ചിത്രം സ്വന്തമാക്കിയത്.
ഈ ചിത്രത്തിന് അനാവശ്യമായി ഇത്രയും മൈലേജ് ലഭിച്ചതില്‍ ഞാന്‍ അസ്വസ്ഥയാണ്. ആരും ഇതിനെക്കുറിച്ച് സംസാരിക്കാതെ ഇരുന്നാല്‍ മതിയായിരുന്നു. എങ്കില്‍, ഈ സിനിമയ്ക്ക് സ്വാഭാവികമായ മരണം സംഭവിക്കുമായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ആര്‍ക്കും വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറയാന്‍ കഴിയും, അവര്‍ സംരക്ഷിക്കപ്പെടുകയും ചെയ്യും. വസ്തുതകള്‍ തെറ്റായി ചിത്രീകരിച്ചതിനാലാണ് സംവിധായകന് ചിത്രത്തിന്റെ ട്രെയിലര്‍ മാറ്റേണ്ടിവന്നത്’.
‘വസ്തുതാപരമായി തെറ്റായ ഒരു സിനിമ തലക്കെട്ടുകളില്‍ ഇടംപിടിക്കുന്നതും ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തുന്നതും കാണുമ്പോള്‍ എനിക്ക് സങ്കടം തോന്നുന്നു. ഈ ചിത്രത്തിന് ഒരു തരത്തിലുള്ള സിനിമാറ്റിക് മൂല്യവും ഇല്ല. കേരളത്തെപ്പറ്റി ചില ആളുകളുടെ ആഗ്രഹം ഊട്ടിയുറപ്പിക്കാനുള്ള ഒരു വിവരണം മാത്രമാണ് ചിത്രത്തില്‍ ഉള്ളത്’, അവര്‍ ചൂണ്ടിക്കാട്ടി.5