മാഫുഷി: ബിക്കിനി ധരിച്ച് റോഡില്‍ ഇറങ്ങിയ വിനോദ സഞ്ചാരിയായ യുവതിയെ മാലിദ്വീപ് പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നതിന്റെയും വലിച്ചിഴച്ച് കൊണ്ടു പോകുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. മാലദ്വീപിലെ മാഫുഷിയിലാണ് സംഭവം ഉണ്ടായത്. കറുപ്പ് ബിക്കിനി ധരിച്ച് പ്രദേശത്തു കൂടി നടക്കുകയായിരുന്ന യുവതിയെ പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ഇതിലൂടെ ബിക്കിനി ധരിച്ച് നടക്കാനാവില്ല എന്നറിയിച്ചു. തുടര്‍ന്ന് യുവതിയും പോലീസും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. ഒടുവില്‍ ബലപ്രയോഗത്തിലെത്തി.
ഇതിനിടെ ഒരാള്‍ യുവതിയുടെ ശരീരം ടൗവ്വല്‍ ഉപയോഗിച്ച് മറയ്ക്കാനായി ശ്രമിക്കുന്നുണ്ട്. കൈ പിന്നിലേക്ക് പിടിച്ച് പോലീസ് സംഘം വിലങ്ങണിയിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഈ സമയം നിങ്ങള്‍ എന്ന് ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന് യുവതി അലറുന്നുണ്ട്. അതേസമയം വീഡിയോ പുറത്ത് എത്തിയതോടെ രൂക്ഷ വിമര്‍ശനമാണ് പോലീസ് നടപടിക്കെതിരെ ഉയരുന്നത്. ഇതോടെ സംഭവത്തില്‍ മാപ്പു പറഞ്ഞ് മാലദ്വീപ് പൊലീസ് സര്‍വീസ് കമ്മിഷണര്‍ മുഹമ്മദ് ഹമീദ് രംഗത്തെത്തി.