27.4 C
Kottayam
Monday, September 30, 2024

ഒൻപതാം ക്ലാസ്സുകാരിയോട് ലൈംഗികാതിക്രമം; കോയമ്പത്തൂരിൽ അധ്യാപിക അറസ്റ്റിൽ

Must read

കോയമ്പത്തൂർ: ലൈംഗികാതിക്രമ പരാതിയിൽ അധ്യാപിക അറസ്റ്റിൽ. കോയമ്പത്തൂർ ഉദയംപാളയം സ്വദേശി എസ്‌ സൗന്ദര്യ (32) ആണ് അറസ്റ്റിലായത്. സ്വകാര്യ സ്കൂളിലെ ഒൻപതാം ക്ലാസ്സുകാരിയുടെ അമ്മയുടെ പരാതിയിൽ ആണ്‌ അറസ്റ്റ്. സൗന്ദര്യ ആറ് മാസം മുൻപാണ് ഈ സ്കൂളിൽ സോഷ്യൽ സയൻസ് അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്.

അധ്യാപിക 13 വയസ്സുള്ള തന്‍റെ മകളെ പീഡിപ്പിച്ചെന്ന് കുട്ടിയുടെ അമ്മ അന്നൂർ പൊലീസിലാണ് പരാതി നൽകിയത്. പെൺകുട്ടിയോട് ശനിയാഴ്ച പുലർച്ചെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വരാൻ ആവശ്യപ്പെട്ട സൗന്ദര്യ, ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. മാതാപിതാക്കൾ ഉറങ്ങുമ്പോഴാണ് പെൺകുട്ടി അധ്യാപിക ആവശ്യപ്പെട്ട പ്രകാരം വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞതായി ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്തു.

പരാതി മേട്ടുപ്പാളയത്തെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു. അവിടെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്കെതിരായ നിയമത്തിലെ വകുപ്പുകൾ പ്രകാരമുള്ള (പോക്സോ) കുറ്റങ്ങൾ ചുമത്തി കേസെടുത്തു. കുട്ടിയുമായി സൌഹൃദമുണ്ടാക്കിയ ശേഷം സ്വവർഗാനുരാഗ ബന്ധത്തിന് നിർബന്ധിക്കുകയായിരുന്നു അധ്യാപികയെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച അറസ്റ്റ് ചെയ്ത സൗന്ദര്യയെ റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

ഭർത്താവ് ഉപദ്രവിക്കുന്നുവെന്ന മകളുടെ പരാതി; മരുമകനെ ഓടുന്ന ബസിൽ കൊലപ്പെടുത്തിയ ദമ്പതികൾ അറസ്റ്റിൽ

മുംബൈ: മകളെ നിരന്തരമായി ഉപദ്രവിച്ച മരുമകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹനുമന്തപ്പ കാളെ, ഭാര്യ ഗൗരവ കാളെ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോലാപുരിലേക്കുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിൽ...

‘പി ശശിക്കെതിരായ പരാതി പുറത്ത് വന്നാല്‍ വലിയ കോളിളക്കമുണ്ടാകും; പി വി അന്‍വർ

മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ താന്‍ നല്‍കിയ പരാതി പുറത്തുവന്നാല്‍ വലിയ കോളിളക്കമുണ്ടാകുമെന്ന് പി വി അന്‍വര്‍ എംഎല്‍എ. പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ ലൈംഗിക പീഡനമെന്ന സൂചന കൃത്യമായി ഉണ്ട്....

ഹേമ കമ്മറ്റി മൊഴിയില്‍ ആദ്യകേസ് കോട്ടയത്ത്, അപമര്യാദയായി പെരുമാറിയതിൽ നടപടി; പരാതിക്കാരി കൊല്ലം സ്വദേശി

കോട്ടയം : മലയാളം സിനിമാമേഖലയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ്, മേക്കപ്പ് മാനേജർക്കെതിരെ നൽകിയ...

അറബിക്കടലിന് മുകളിൽ വിമാനങ്ങൾ നേർക്കുനേർ; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്, അന്വേഷണം

ന്യൂഡല്‍ഹി: ഖത്തര്‍ എയര്‍ലൈന്‍സിന്റെയും ഇസ്രയേല്‍ വിമാനക്കമ്പനിയായ എല്‍ അല്ലിന്റെയും (EL AL) ബോയിങ് 777 വിമാനങ്ങള്‍ അപകടകരമാംവിധം നേര്‍ക്കുനേര്‍ പറന്നതായി കണ്ടെത്തല്‍. മാര്‍ച്ച് 24-ന് അറബിക്കടലിന് മുകളില്‍ 35,000 അടി ഉയരത്തിലാണ് സംഭവമുണ്ടയത്....

Popular this week