ഒമാനിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ഒമാനിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

മസ്‌കറ്റ്: ഒമാനിലെ റുസൈലിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. തൃശൂർ, പിലാക്കാട് സ്വദേശി പ്രദീപിന്റെയും ദിവ്യയുടെയും മകൾ നാല് വയസുകാരി ദക്ഷ പ്രതീപ് ആണ് മരിച്ചത്.

ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന് സമീപത്ത് പ്രവർത്തിച്ചിരുന്ന സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു പ്രദീപ്. അമ്മ ദിവ്യ പ്രദീപിന് സമീപത്തേക്ക് പോയ സമയത്താണ് കുട്ടി ജനൽ വഴി താഴേക്ക് വീണതെന്നാണ് വിവരം. ഒമാൻ പോലീസ് സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

അടുത്തിടെയാണ് ദിവ്യയും മകളും സന്ദർശന വിസയിൽ ഒമാനിലെത്തിയത്. പ്രദീപിന്റെയും ദിവ്യയുടെയും ഏക മകളാണ് ദക്ഷ പ്രദീപ്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് മസ്‌കറ്റ് കെ എം സി സി റുസൈൽ ഏരിയ കെയർ വിംഗ് ഭാരവാഹികൾ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News