25.7 C
Kottayam
Monday, June 8, 2026

രേഖകള്‍ തൃപ്തികരം; മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് കേന്ദ്രം പുനഃസ്ഥാപിച്ചു

Must read

ന്യൂഡല്‍ഹി: മിഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശ സഹായങ്ങള്‍ സ്വീകരിക്കാനുള്ള എഫ്.സി.ആര്‍.എ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മിഷനറീസ് ഓഫ് ചാരിറ്റി അധികൃതര്‍ സമര്‍പ്പിച്ച രേഖകള്‍ തൃപ്തികരമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചതോടെയാണ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ തീരുമാനിച്ചത്.

ഡിസംബര്‍ 25നാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്.സി.ആര്‍.എ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള അപേക്ഷ നിരസിച്ചത്. പുതുക്കാനുള്ള അപേക്ഷ വീണ്ടും നല്‍കിയിട്ടില്ലെന്നും ചട്ടങ്ങള്‍ ലംഘിച്ചതായുമായാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നത്.

അതേസമയം, മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായവും ഉറപ്പു നല്‍കി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് രംഗത്തെത്തിയിരുന്നു. ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക നല്‍കുമെന്നാണ് നവീന്‍ പട്‌നായിക് ഉറപ്പു നല്‍കിയത്.

മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് നടുക്കമുണര്‍ത്തുന്നതാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പറഞ്ഞു. മിഷനറീസ് ഓഫ് ചാരിറ്റിയുടെ സഹോദരിമാരുടെ പരിചരണത്തിലുള്ള 22,000 രോഗികള്‍ക്കും മറ്റുള്ളവര്‍ക്കും ഭക്ഷണവും മരുന്നും വാങ്ങാന്‍ നിര്‍വാഹമില്ലാതായെന്നും മമത ട്വീറ്റ് ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗർഭിണിക്ക് നൽകിയ പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻകുഞ്ഞ്; പ്രതിഷേധവുമായി നാട്ടുകാർ; അന്വേഷണത്തിന് പ്രത്യേക സമിതി

ഭോപ്പാൽ: അങ്കണവാടി കേന്ദ്രം വഴി ഗർഭിണിയായ സ്ത്രീക്ക് വിതരണം ചെയ്ത പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. മധ്യപ്രദേശിലെ പാണ്ഡുർണ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കാർഘട്ട് കാംതി ഗ്രാമത്തിലെ ഗർഭിണിയായ...

പെൺകുട്ടിയെ പീഡിപ്പിച്ചു; വാതിൽ തുറക്കാതെ പ്രതിരോധം; ആറ് മണിക്കൂർ വീട് വളഞ്ഞ് കേന്ദ്രസേന; തൃണമൂൽ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ; മുട്ടയെറിഞ്ഞ് ബി.ജെ.പി പ്രവർത്തകർ

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തൃണമൂൽ കോൺഗ്രസ് കൗൺസിലറെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷനിലെ (കെ.എം.സി) തൃണമൂൽ കൗൺസിലറായ മുഹമ്മദ് ജാസിമുദ്ദീനാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന്...

മരിക്കുന്നതിനു മുമ്പ് എനിക്കൊരു ആഗ്രഹം ഉണ്ട്….! തന്റെ രണ്ട് വലിയ ആഗ്രഹങ്ങൾ തുറന്നുപറഞ്ഞ് നടി ദിവ്യ പ്രഭ

കൊച്ചി: കരിയറിന്റെ തുടക്കത്തിൽ വളരെ ചെറിയ വേഷങ്ങളിൽ തുടങ്ങി ഇന്ന് മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന മുൻനിര താരമായി വളർന്നു വന്നിട്ടുള്ള നടിയാണ് ദിവ്യ പ്രഭ. വ്യത്യസ്തമായ അഭിനയശൈലിയിലൂടെയും ശക്തമായ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ...

പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമന വിവാദം: വൈദ്യുതി മന്ത്രിയുടെ അളിയന്‍ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജി വെച്ചു

തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫിലെ ബന്ധു നിയമനത്തെച്ചൊല്ലി ഉയര്‍ന്ന കടുത്ത വിവാദങ്ങള്‍ക്കൊടുവില്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജി വെച്ചു. മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവ്...

'തിരക്കഥയിൽ ഇല്ലാതിരുന്നിട്ടും അയാൾ തുടർച്ചയായി ചുംബിച്ചുകൊണ്ടിരുന്നു'; ദുരനുഭവം വെളിപ്പെടുത്തി നടി

മുംബൈ: സിനിമയിലെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന അലോസരപ്പെടുത്തുന്നതും അസ്വസ്ഥത ഉണ്ടാക്കുന്നതുമായ ഒരു ദുരനുഭവം തുറന്നുപറഞ്ഞ് പ്രശസ്ത നടി പ്രിയ ബാപ്പട് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ കരിയറിലെ ആദ്യ ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് സഹനടന്റെ...

Popular this week