EntertainmentKeralaNews

മരയ്ക്കാര്‍ സിനിമയുടെ പ്രധാന വില്ലന്‍ പ്രിയദര്‍ശനാണ്, വൻ തേപ്പായിരുന്നു മരയ്ക്കാറിലൂടെ പ്രിയന്‍ ഒപ്പിച്ചത്… സൗഹൃദം കൊണ്ട് മോഹന്‍ലാലിനും ആന്റണി യ്ക്കും പറ്റിയ അബദ്ധമാണ് മരയ്ക്കാര്‍; ജോണ്‍ ഡിറ്റോ

കൊച്ചി:മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി പ്ലാറ്റഫോമിലൂടെ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി വാദപ്രതിവാദങ്ങളാണ് ഉയർന്നത്. ആന്റണി പെരുമ്പാവൂരും ഫിയോക്കുമായി ഫിലിം ചേംബർ നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ്‌ ചിത്രം ഒടിടിയിൽ റിലീസ്‌ ചെയ്യാനാരുങ്ങുന്നത്‌. എന്നാൽ ഒടിടി റീലീസ് ആകുമെന്ന് ഉറച്ചതോടെ നിതാവധി ആരാധകരാണ് നിരാശയിലായത്. ഇതിനെതിരെ നിരവധിപേരും രംഗത്ത് എത്തി.

ഇപ്പോഴിതാ സൗഹൃദം കൊണ്ട് മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും പറ്റിയ അബദ്ധമാണ് മരയ്ക്കാരെന്നും അതില്‍ നിന്ന് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തലയൂരുമ്പോള്‍ വലിയ പരിക്കുകളാണ് മലയാള സിനിമയ്ക്ക് ഏറ്റതെന്നും വ്യക്തമാക്കിക്കൊണ്ട് സംവിധായകന്‍ ജോണ്‍ ഡിറ്റോ രംഗത്ത് എത്തിയിരിക്കുകയാണ്. ബാഹുബലി നേടിയ വിജയം കണ്ട് ഒരു ബ്രഹ്മാണ്ഡചിത്രം പിടിച്ച്‌ ലോകം മുഴുവനും ഓടിക്കുക എന്ന മോഹമുദിച്ച സംവിധായകന്‍ പ്രിയദര്‍ശനാണ് മരയ്ക്കാര്‍ സിനിമയുടെ പ്രധാന വില്ലനെന്ന് അദ്ദേഹം ആരോപിക്കുകയുണ്ടായി.

അതോടൊപ്പം തന്നെ ആടുജീവിതം എന്ന ദുര്‍ബ്ബലപ്രമേയത്തില്‍ ഓസ്ക്കാര്‍ മോഹം നല്‍കി സംവിധായകന്‍ കൊണ്ടു ചാടിച്ച്‌ പൃഥ്വിരാജ് മെലിഞ്ഞില്ലാതായതുപോലെ വന്‍ തേപ്പായിരുന്നു മരയ്ക്കാറിലൂടെ പ്രിയന്‍ ഒപ്പിച്ചതെന്നും ജോണ്‍ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

മരയ്ക്കാര്‍ സിനിമയുടെ പ്രധാന വില്ലന്‍ പ്രിയദര്‍ശനാണ്.
ബാഹുബലിയുടെ വിജയത്തോടെ പ്രിയദര്‍ശനൊരു മോഹമുദിക്കുന്നു. തനിക്കും ഒരു ബ്രഹ്മാണ്ഡചിത്രം പിടിച്ച്‌ ഇന്ത്യ മുഴുവനും ലോകം മുഴുവനും ഓടിക്കുക എന്ന്. നല്ല ആഗ്രഹമായിരുന്നു. അതിന് നല്ല ഒരു പ്രമേയം എടുക്കുക, പിന്നെ പാന്‍ ഇന്‍ഡ്യന്‍ – ഇന്റര്‍നാഷണല്‍ അപ്പീലുള്ള ഒരു നായകനെ വയ്ക്കുക എന്നീ കാര്യങ്ങളാണ് ആദ്യം ചെയ്യേണ്ടിയിരുന്നത്. അത് രണ്ടും തെറ്റി. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ഏറ്റവും ദുര്‍ബ്ബലമായ പ്രമേയം എടുത്തു. കൂടെ മലയാളത്തില്‍ മാത്രം ഒറ്റയ്ക്കൊരു പടം കൊണ്ടുപോയിട്ടുള്ള ലാല്‍ സാറിനെ നായകനായും വച്ചു.

അതും കുഴപ്പമില്ല. കേരളത്തില്‍ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീം ശക്തമായ കൊമേഴ്സ്യല്‍ സാധ്യതയാണ്. എന്നാല്‍ പ്രിയദര്‍ശന്റെ അതിമോഹം, അഥവാ ബാഹുബലിയെ വെല്ലാനുള്ള ത്വര മൂലം ഇത് വലിയൊരു ബിഗ് ബജറ്റ് ചിത്രമായി മോഹന്‍ലാലിന്റേയും ആന്റണി സാറിന്റേയും തലയില്‍ കൊണ്ടു വച്ചു. വലിയ പരസ്യം. അറബിക്കടലിന്റെ സിങ്കം കുതിരപ്പുറത്ത് പായുന്ന poster വന്നു.

തീയറ്ററുടമകള്‍ ആ പടത്തിനു വേണ്ടി അഡ്വാന്‍സ് നല്‍കി. പൃഥ്വീരാജ് പണ്ട് മെലിഞ്ഞില്ലാതായി ആടുജീവിതം എന്ന ദുര്‍ബ്ബലപ്രമേയത്തില്‍ ഓസ്ക്കാര്‍ മോഹം നല്‍കി സംവിധായകന്‍ കൊണ്ടു ചാടിച്ചു. മെലിഞ്ഞ് മെലിഞ്ഞ് ചാകാതെ പൃഥ്വി രക്ഷപ്പെട്ടത് ഭാഗ്യം.!! അതുപോലെയൊരു വന്‍ തേപ്പായിരുന്നു മരയ്ക്കാറിലൂടെ പ്രിയന്‍ ഒപ്പിച്ചത്. സൗഹൃദം കൊണ്ട് മോഹന്‍ലാലിനും ആന്റണി പെരുമ്ബാവൂരിനും പറ്റിയ അബദ്ധമാണ് മരയ്ക്കാര്‍. അതില്‍ നിന്ന് ലാല്‍ സാറും ആന്റണി പെരുമ്ബാവൂരും തലയൂരുമ്ബോള്‍ വലിയ പരിക്കുകളാണ് മലയാള സിനിമയ്ക്ക് ഏറ്റത്. അതിനു കാരണക്കാരനായ പ്രിയദര്‍ശനാണ് തീയറ്ററുടമകളെ സംസ്ക്കാരമില്ലാത്തവരെന്നും, മറ്റും തീ തുപ്പി ക്കൊണ്ടിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker