30 C
Kottayam
Friday, May 17, 2024

സ്ത്രീകൾക്ക് വേറെ പന്തലിൽ ഭക്ഷണം മുസ്ലിങ്ങളുടെ പരമ്പരാഗാത വിശ്വാസമനുസരിച്ച്‌,നടി നിഖിലാ വിമലിനോട് വിയോജിച്ച്‌ ഫാത്തിമ തഹ്ലിയ

Must read

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ചർച്ചചെയ്യപ്പെടുന്നത് നടി നിഖിലാ വിമൽ ഒരു അഭിമുഖത്തിൽ പറഞ്ഞ, കണ്ണൂരിലെ മുസ്ലിം കല്യാണങ്ങളിലെ ലിംഗ വിവേചനമാണെല്ലോ. കണ്ണൂരിലെ മുസ്ലിം സത്രീകൾക്ക് പുരഷന്മാർക്ക് ഒപ്പം ഇരുന്ന്, കല്യാണങ്ങളിൽ ഭക്ഷണം കഴിക്കാൻ കഴിയില്ലെന്നും അവർക്ക് അടുക്കളപ്പുറത്ത് പ്രത്യേക പന്തലാണെന്നും നിഖില ഒരു അഭിമുഖത്തിൽ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

എതാനും തീവ്ര ഇസ്ലാമിസ്റ്റുകളെ മാറ്റി നിർത്തിയാൽ, ഈ അഭിപ്രായത്തിന് വലിയ പിന്തുണയാണ് കിട്ടിയത്. ഈ 21ാം നൂറ്റാണ്ടിലും ഇതുപോലെ വിവേചനം നിലനിൽക്കുന്നുത് വലിയ തോതിൽ വിമർശിക്കപ്പെടുകയാണ്. നിഖിലയുടെ പരാമർശത്തിൽ പ്രതികരണവുമായി എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്ലിയ രംഗത്തെത്തി.

മുസ്ലിങ്ങളുടെ പരമ്പരാഗാത വിശ്വാസമനുസരിച്ചാണ് സ്ത്രീകൾക്ക് വേറെ പന്തലിൽ ഭക്ഷണം കഴിക്കാനിരുത്തുന്നതെന്നും മലബാറിൽ മാത്രമല്ല കേരളത്തിന് പുറത്തും ഇതേ രീതിയാണെന്നും തഹ്ലിയ പറഞ്ഞു. വിശ്വാസത്തിന്റെ പുറത്തുള്ള ഇത്തരം വേർതിരിവുകളെ വിവേചനമെന്നൊക്കെ പറഞ്ഞ് വിമർശിക്കുന്നത് ശരിയല്ലെന്നും അവർ ചാനൽ ചർച്ചയിൽ പറഞ്ഞു.

മലബാറിൽ മാത്രമാണ് ഇത്തരം വേർതിരിവ് കാണുന്നതെന്നാണ് നിഖില പറഞ്ഞത്. അത് തെറ്റാണ്. പരമ്പരാഗതമായ മുസ്ലിം വിശ്വാസമനുസരിച്ച് കൂടിച്ചേരലുകൾ ഒഴിവാക്കുക എന്ന രീതി നിലനിൽക്കുന്നുണ്ട്. കേരളത്തിനകത്തും പുറത്തുമൊക്കെ ഇതേ അവസ്ഥയാണ് നിലനിൽക്കുന്നത്. നിഖില അവരുടെ ജീവിത സാഹചര്യങ്ങളിൽ നിന്നും സംസാരിച്ചതിന്റെ പേരിൽ സൈബറാക്രമണം അംഗീകരിക്കാനാവില്ല.

പുരുഷന് കൊടുക്കുന്ന അതേ ഭക്ഷണം തന്നെയല്ലെ സ്ത്രീക്കും വിളമ്പുന്നത്. പുരുഷന് കിട്ടുന്ന അതേ സൗകര്യങ്ങളും സ്ത്രീക്കും കിട്ടുന്നുണ്ട്. സൗകര്യത്തിനനുസരിച്ചായിരിക്കാം വീടിന്റെ പിറക് വശത്തൊക്കെ സ്ത്രീകൾക്ക് കൂടാനുള്ള വേദിയൊരുക്കുന്നത്. ഈ വേർതിരിവിനെ വിവേചനമായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും ഫാത്തിമ് തഹ്ലിയ വാദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week