ശരീരത്തില്‍ സ്പര്‍ശിച്ചയാളെ അടിച്ചു, എന്നാൽ തിരിച്ചടിയിൽ തളര്‍ന്നു; ഫാത്തിമ സന ഷെയ്ഖിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

മുംബൈ: ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ഖ് സമൂഹത്തില്‍ വലിയ ചര്‍ച്ചയ്ക്കിടയാകുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. പൊതു സ്ഥലത്ത് അപമര്യാദയായി പെരുമാറിയ ഒരു വ്യക്തിക്കെതിരെ പ്രതികരിച്ചതിന് താനെതിരെ ശാരീരിക അതിക്രമം നടന്നതായി സന പറഞ്ഞു. സംഭവത്തെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷങ്ങള്‍ ഇനിയും താനനുഭവിക്കുന്നതായി അവര്‍ വ്യക്തമാക്കി.”ഒരു ആളെന്നെ മോശമായ രീതിയില്‍ സ്പര്‍ശിച്ചതിന്റെ പിന്നാലെ ഞാന്‍ പ്രതികരിച്ചു. അയാളെ തല്ലുകയായിരുന്നു. അതിനുള്ള തിരിച്ചടിയായി അയാള്‍ എന്നെ ശക്തമായി് അടിച്ചു. ഞാന്‍ തളര്‍ന്നുപോയി,” എന്നായിരുന്നു സനയുടെ വാക്കുകള്‍. ‘ദ മെയില്‍ ഫെമിനിസ്റ്റ്’ എന്ന പോഡ്കാസ്റ്റ് പരിപാടിയിലായിരുന്നു അവര്‍ ഈ ദുരനുഭവം തുറന്നു പറഞ്ഞത്.

ആ അനുഭവം തന്റെ മനസ്സിനെ ഏറെ ബാധിച്ചിരുന്നുവെന്നും പിന്നീട് പരിസരം വിലയിരുത്തിയ ശേഷം മാത്രമേ പ്രതികരിക്കേണ്ടതെന്ന തിരിച്ചറിവ് ലഭിച്ചെന്നും സന വ്യക്തമാക്കി. സ്ത്രീകള്‍ നേരിടുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള തിരിച്ചടിയായി അവര്‍ ഈ അനുഭവത്തെ കാണുന്നു.കൊവിഡ് ലോക്ഡൗണ്‍ കാലത്ത് സൈക്കിള്‍ ഓടിക്കവേ ഒരു വാഹനം പിന്തുടര്‍ന്ന് ഹോണ്‍ മുഴക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നും സന വെളിപ്പെടുത്തി. വളവില്‍ എത്തുന്നതോടെ മാത്രമാണ് അവര്‍ക്ക് രക്ഷപെടാനായത്.

ചിലസമയങ്ങളില്‍ പ്രശ്‌നത്തിന് നേരെ പ്രതികരിക്കണമോ അതോ അതിന്റെ പ്രത്യാഘാതം ഭയന്ന് മാറിനില്ക്കണമോ എന്നത് ഒരുപാട് സ്ത്രീകള്‍ ആലോചിക്കേണ്ടി വരുന്ന അവസ്ഥയാണെന്ന് സന പറഞ്ഞു.’ദംഗല്‍’ സിനിമയിലൂടെയാണ് ഫാത്തിമ സന ഷെയ്ഖ് ശ്രദ്ധിക്കപ്പെടുന്നത്. നിലവില്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലും ബിഗ് സ്‌ക്രീനിലും സജീവമായ താരം, അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ‘മെട്രോ ഇന്‍ ദിനോ’ എന്ന ചിത്രത്തില്‍ അലി ഫസലിന്റെ നായികയായാണ് എത്തുന്നത്.

ബോളിവുഡ് താരം കങ്കണ റണാവത്ത് തന്റെ ബാല്യത്തില്‍ നേരിട്ട ഒരു ഭയാനക അനുഭവം ഏറെ വേദനയോടെ പങ്കുവെച്ചിട്ടുണ്ട്. ഒരു കുടുംബസുഹൃത്തായ പുരുഷന്‍ താനോട് മോശമായി പെരുമാറിയിരുന്നുവെന്നും, അതിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഇന്നും അവളെ വേദനിപ്പിക്കുന്നുവെന്നും കങ്കണ വ്യക്തമാക്കുന്നു.
”ഞാന്‍ 16 വയസ്സുള്ളപ്പോഴാണ് സംഭവം. അയാള്‍ എന്റെ പിറകില്‍ നിന്ന് പിടിച്ചു. അന്നാണ് ലൈംഗിക അതിക്രമമെന്നത് എങ്ങനെയൊക്കെയാണെന്ന് ആദ്യം മനസ്സിലായത്. എനിക്ക് എന്ത് ചെയ്യണമെന്ന് പോലും അറിയില്ലായിരുന്നു. ഞാന്‍ ഞെട്ടിപ്പോയി,” എന്നാണ് കങ്കണയുടെ വാക്കുകള്‍.

സംഭവം സംഭവിച്ചതിനു ശേഷം തന്നെ അതിന്റെ ഗൗരവം മനസ്സിലാവുന്നതിന് നാളുകള്‍ കൊണ്ടായിരുന്നുവെന്ന് അവര്‍ പറയുന്നു. പിന്നീട് അമ്മയോട് ഈ സംഭവം തുറന്ന് പറഞ്ഞതിലൂടെ ആശ്വാസം ലഭിച്ചു.സിനിമാ ലോകത്ത് ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നതിലും സമാനമായ വിഷയങ്ങള്‍ക്കെതിരെ തുറന്നുവെളിപ്പെടുത്തലുകള്‍ നടത്തുന്നതിലും ഈ അനുഭവം വലിയ പങ്ക് വഹിച്ചിട്ടുണ്ടാകാമെന്ന് കങ്കണ പറയുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News