മുസ്ലിം ലീഗ് വിടുമോ?നിലപാട് വ്യക്തമാക്കി ഫാത്തിമ തെഹ്ലിയ

കോഴിക്കോട്: മുസ്ലിം ലീഗ് വിടില്ലെന്ന് ഫാത്തിമ തെഹ്ലിയ. കഴിഞ്ഞദിവസം ഇവരെ എം.എസ്.എഫിന്റെ ദേശീയ ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ ഫാത്തിമ പാർട്ടി വിടുമെന്ന് വാർത്തകളും പുറത്തെത്തി. ഇതിനോടുള്ള പ്രതികരണമാണ് ഫാത്തിമ ഇപ്പോൾ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ നടത്തിയിരിക്കുന്നത്.

‘മുസ്ലിം ലീഗിന്റെ ആദർശത്തിൽ വിശ്വസിച്ചാണ് ഞാൻ പാർട്ടിയിൽ ചേർന്നത്. സ്ഥാനമാനങ്ങൾക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാർട്ടിയിൽ വന്നത്. ഇപ്പോൾ നിലനിൽക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി മാറുന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാർത്തകൾ കളവും ദുരുദ്ദേശപരവുമാണ്’.-തെഹ്ലിയ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഹരിത വിഷയത്തിൽ പാർട്ടി നടപടിക്ക് വിധേയ ആയ ഫാത്തിമ തെഹ്ലിയ ലീഗ് വിട്ടേക്കുമെന്ന പ്രചാരണങ്ങളോടുള്ള പ്രതികരണമാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News