27.8 C
Kottayam
Tuesday, June 9, 2026

മൂന്നാം ക്ലാസുകാരനെ ബിയർ കുടിപ്പിച്ചു, ഇളയഛൻ കസ്റ്റഡിയിൽ

Must read

തിരുവനന്തപുരം: മൂന്നാം ക്ലാസുകാരനെ ബിയർ കുടിപ്പിച്ചെന്ന പരാതിയില്‍ നെയ്യാറ്റിൻകര പൊലീസ് കേസെുത്തു. മാതാപിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. കുട്ടിയെ ബിയര്‍ നിര്‍ബന്ധിച്ച് കുടിപ്പിച്ച നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശിയായ ഇളയച്ഛന്‍ മനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മനുവിനെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യും. കുട്ടിയുടെ അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്. 

തിരുവോണ ദിവസമാണ് സംഭവം നടന്നത്. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള വഴിയുടെ അരികില്‍ നിന്നാണ് കുട്ടി ബിയര്‍ കുടിക്കുന്നത്. ബിയര്‍ കുടിക്കാന്‍ കുട്ടിയുടെ ഇളയച്ഛന്‍ നിര്‍ബന്ധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു പ്രദേശവാസി ഫോണില്‍ പകര്‍ത്തിയ ദൃശ്യം വാട്‍സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് പുറത്തുവന്നത്. ഇതോടെ കുട്ടിയുടെ രക്ഷിതാക്കള്‍ നെയ്യാറ്റിന്‍കര പൊലീസിനെ സമീപിക്കുകയായിരുന്നു.

കുട്ടിയുടെ ഇളയച്ഛന്‍ കുട്ടിയെയും കൂട്ടി ബീവറേജസില്‍ പോയി മദ്യം വാങ്ങിയെന്നാണ് പൊലീസിന് കിട്ടിയ വിവരം. കുട്ടിയുടെ ഇളയച്ഛന്‍ സ്ഥിരം മദ്യപാനിയാണെന്ന് പറയുന്നു. നേരത്തെയും ഇതുപോലെ കുട്ടിയെക്കൊണ്ട് ഇളയച്ഛന്‍ മദ്യം കുടിപ്പിച്ചിട്ടുണ്ടാകുമെന്ന സംശയത്തിലാണ് പൊലീസുള്ളത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വയനാട്ടിൽ ഷിഗല്ല ബാധ; പ്രതിരോധ നടപടികൾ ശക്തമാക്കി ജില്ലാ ഭരണകൂടം, അടിയന്തര യോഗം ചേർന്നു

കൽപറ്റ: വയനാട് ജില്ലയിൽ രണ്ട് കുട്ടികൾക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ജില്ലാ ഭരണകൂടം. രോഗം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയുടെ അധ്യക്ഷതയിൽ ജില്ലാതല ഉദ്യോഗസ്ഥരുടെ...

ഐ.എ.എസ്. തലപ്പത്ത് വൻ അഴിച്ചുപണി; ദിവ്യ എസ് അയ്യർക്ക് അടക്കം മാറ്റം, ഡോ.ബി. അശോക് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

തിരുവനന്തപുരം: ഐ.എ.എസ്. തലപ്പത്ത് വൻ അഴിച്ചുപണി. സസ്‌പെൻഷൻ പിൻവലിക്കപ്പെട്ട് തിരികെയെത്തിയ ഡോ. ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും എൻ. പ്രശാന്തിനെ കായികവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായും നിയമിച്ചു. തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന...

ആന്ധ്രയിലെ സ്റ്റീൽ പ്ലാന്റിൽ വൻ തീപിടിത്തം; ഉരുകിയ ലോഹം തൊഴിലാളികളുടെ മേലേക്ക് മറിഞ്ഞ് ഒൻപത് മരണം; നിരവധി പേർക്ക് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന്റെ (ആർ.ഐ.എൻ.എൽ.) സ്റ്റീൽ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ ഒൻപത് തൊഴിലാളികൾക്ക് ദാരുണാന്ത്യം. പ്ലാന്റിലെ സ്റ്റീൽ മെൽറ്റിങ് ഷോപ്പ് വിഭാഗത്തിന് കീഴിലുള്ള കണ്ടിന്യൂവസ് കാസ്റ്റിങ് ഡിപ്പാർട്ട്‌മെന്റിൽ വൈകീട്ട് നാലരയോടെയായിരുന്നു...

പ്രഭാതസവാരിക്കിറങ്ങിയ പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി; റെയിൽവേ സ്റ്റേഷനിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു

ദിബ്രുഗഡ്: പ്രഭാതസവാരിക്കിറങ്ങിയ പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി റെയിൽവേ സ്റ്റേഷനിൽ ചാക്കിൽ കെട്ടിയ നിലയിൽ ഉപേക്ഷിച്ചു. അസമിലെ ദിബ്രുഗഡ് ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം അരങ്ങേറിയത്. യുവതിയെ തിൻസൂകിയ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് റെയിൽവേ അധികൃതർ രക്ഷപ്പെടുത്തിയത്....

കനത്ത മഴ, ഒരു ജില്ലയിൽ കൂടി അവധി ;ആകെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

കോഴിക്കോട്: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാസർകോട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ...

Popular this week