26 C
Kottayam
Saturday, June 6, 2026

ആംബുലന്‍സ് ലഭിച്ചില്ല; പിതാവിന്റെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് കാറിന് മുകളില്‍ കെട്ടിവെച്ച്

Must read

ആഗ്ര: ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് പിതാവിന്റെ മൃതദേഹം കാറിന്റെ മേല്‍ക്കൂരയില്‍ കെട്ടി ശ്മശാനത്തിലെത്തിച്ച് മകന്‍. ആഗ്രയില്‍ നിന്നാണ് കരളലിയിക്കുന്ന കാഴ്ച. കൊവിഡില്‍ വീര്‍പ്പ്മുട്ടുന്ന ആഗ്രയില്‍ ആംബുലന്‍സുകള്‍ കിട്ടാതായതോടെയാണ് പിതാവിന്റെ മൃതദേഹം കാറിന് മുകളില്‍ കെട്ടിവെച്ച് കൊണ്ടുപോകേണ്ട ദുരവസ്ഥ മകനുണ്ടായത്. മോക്ഷാദാമിലെ ശ്മശാനത്തില്‍ എത്തിച്ച മൃതദേഹം അന്ത്യകര്‍മങ്ങള്‍ നടത്തി സംസ്‌കരിച്ചു.

കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെ ആഗ്രയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ദിവസേന 600ലധികം കേസുകളാണ് ആഗ്ര നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒന്‍പത് ദിവസത്തിനുള്ളില്‍ കൊവിഡ് മൂലം നഗരത്തില്‍ മരണത്തിന് കീഴടങ്ങിയത് ഒന്‍പത് പേരാണ്.

ആംബുലന്‍സുകളുടെ കുറവ് കാരണം, കോവിഡ് 19 ഇരകളുടെ മൃതദേഹങ്ങള്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ മണിക്കൂറോളം ആളുകള്‍ക്ക് കാത്തിരിക്കേണ്ടി വരികയാണ്. ആഗ്രയിലെ സ്വകാര്യ ആശുപത്രികള്‍ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. അടുത്തുള്ള ജില്ലകളായ മെയിന്‍പുരി, ഫിറോസാബാദ്, മഥുര എന്നിവിടങ്ങളില്‍ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികളെ കൂടി ആഗ്രയിലേക്കാണ് കൊണ്ടുവരുന്നതും.

ആഗ്രയില്‍ കേസുകളുടെയും മരണങ്ങളുടെയും എണ്ണം നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ യോഗേഷ് മല്‍ഹോത്ര മാധ്യമങ്ങളോട് പറഞ്ഞു. ഈ മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ ബിജെപി പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് സമാജ്വാദി പാര്‍ട്ടി (എസ്പി) ജില്ലാ പ്രസിഡന്റ് രാംഗോപാല്‍ ബാഗേല്‍ കുറ്റപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week