കൊച്ചി: സിസ്റ്റര്‍ അഭയ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഹൈക്കോടിയെ സമീപിക്കാനൊരുങ്ങുന്നു. സാക്ഷിമൊഴി മാത്രം അടിസ്ഥാനമാക്കിയുള്ള കൊലക്കുറ്റം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് പ്രതികളുടെ വാദം. അപ്പീല്‍ തീര്‍പ്പാക്കുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും പ്രതികള്‍ ആവശ്യപ്പെടും.
ഡിസംബര്‍ 23-നായിരുന്നു കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിനേയും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയേയും ജീവപര്യന്തം തടിനും വിധിക്കുന്നത്. എന്നാല്‍ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയത് കൃത്യമായ തെളിവുകള്‍ ഇല്ലാതെയാണ്. രണ്ട് സാക്ഷിമൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ ശിക്ഷ വിധിച്ച നടപടിയെ അപ്പീല്‍ ഹര്‍ജിയിലൂടെ ചോദ്യം ചെയ്യാനാണ് പ്രതികളുടെ നീക്കം.
സാക്ഷികളിലൊരാളായ രാജു നല്‍കിയ മൊഴിയുടെ ആധികാരികതയും പ്രതികള്‍ ഹര്‍ജിയില്‍ ഉന്നയിക്കും. ക്രസ്മസ് അവധിക്കുശേഷം കോടതി തുറക്കുന്നത് ജനുവരി നാലിനാണ്. അന്നുതന്നെ ഹര്‍ജിയുമായി കോടതിയെ സമര്‍പ്പിക്കാനാണ് നീക്കം.