24.9 C
Kottayam
Saturday, June 6, 2026

Fr. Roy Kannanchira ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയിച്ച് തട്ടിക്കൊണ്ടുപോകാൻ ഈഴവ ചെറുപ്പക്കാർക്ക് പ്രത്യേക പരിശീലനം,ഫാ. റോയ്കണ്ണൻചിറ മാപ്പ് പറഞ്ഞു

Must read

കോട്ടയം:ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയിച്ച് തട്ടിക്കൊണ്ടുപോകാൻ ഈഴവ ചെറുപ്പക്കാർക്ക് പ്രത്യേക പരിശീലനം നൽകുന്നുവെന്ന ആരോപണവുമായി രംഗത്തുവന്ന ‘കുട്ടികളുടെ ദീപിക’ ചീഫ് എഡിറ്ററും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയ്കണ്ണൻചിറ മാപ്പ് പറഞ്ഞു. ‘ഷെക്കെ’ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വിഡിയോയിലാണ് ഇദ്ദേഹം ഈഴവ സമൂഹത്തോട് ഖേദം പ്രകടിപ്പിച്ചത്. എന്റെ വാക്ക് മൂലം ആർക്കൊക്കെ വേദനയുണ്ടായോ അവരോടെല്ലാം ഞാൻ മാപ്പു ചോദിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

‘എന്റെ പരാമർശം കൊണ്ട് കേരളത്തിലെ മതേതര സങ്കൽപ്പത്തെയും സ്നേഹ സന്തോഷ ജന്യമായ സമൂഹ പാകുന്നതെന്നാണ് കത്തോലിക്ക സഭ പഠിപ്പിക്കുന്നതെന്നും ഭദ്രമായ സമൂഹമാണ് രാഷ്ട്ര നിർമിതിക്ക് ഏറെ സഹായകരമാകുന്നതെന്നും അതിനാൽ രാജ്യത്തിന് ഉപകാരമുള്ളവരായി മാറാൻ മക്കളെ ഉപദേശിക്കണമെന്നുമാണ് എന്റെ പ്രസ്താവനയുടെ ഉദ്ദേശ്യം.

നിർമിതിയെയും തടസ്സപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഭദ്രമായ കുടുംബമാണ് ഭ്രദമായ സമൂഹത്തിന് അടിത്തറ പല മാതാപിതാക്കളും മക്കൾ മറ്റുള്ളവരുടെ കൂടെ ഇറങ്ങിപ്പോയി എന്ന് പറഞ്ഞു വൈദികരായ തങ്ങളുടെ അടുക്കൽ വന്ന് കരയാറുണ്ട്. അതുകൊണ്ടാണ് വളർന്നുവരുന്ന തലമുറക്ക് കുടുംബ ഭദ്രത ഉറപ്പുവരുത്താൻ വിശ്വാസ ഭദ്രത വേണമെന്ന് കത്തോലിക്ക സഭയിലെ മതാധ്യാപകരെ പഠിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ഈഴവ സമുദായത്തെ കുറിച്ചുള്ള പരാമർശം ഉണ്ടായത്. മതാധ്യാപകരോട് സംസാരിച്ച പ്രസംഗത്തിന്റെ ക്ലിപ്പ് പുറത്തുവന്നപ്പോൾ പലർക്കും വേദനയുണ്ടായി. അതിൽ നിരുപാധികം ഖേദിക്കുന്നു. തന്റെ പ്രസ്താവന മൂലമുണ്ടായ വിവാദങ്ങളിൽനിന്ന് എല്ലാവരും വിട്ടു നിൽക്കണം

പല മാതാപിതാക്കളും മക്കൾ മറ്റുള്ളവരുടെ കൂടെ ഇറങ്ങിപ്പോയി എന്ന് പറഞ്ഞു വൈദികരായ തങ്ങളുടെ അടുക്കൽ വന്ന് കരയാറുണ്ട്. അതുകൊണ്ടാണ് വളർന്നുവരുന്ന തലമുറക്ക് കുടുംബ ഭദ്രത ഉറപ്പുവരുത്താൻ വിശ്വാസ ഭദ്രത വേണമെന്ന് കത്തോലിക്ക സഭയിലെ മതാധ്യാപകരെ പഠിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ഈഴവ സമുദായത്തെ കുറിച്ചുള്ള പരാമർശം ഉണ്ടായത്. മതാധ്യാപകരോട് സംസാരിച്ച പ്രസംഗത്തിന്റെ ക്ലിപ്പ് പുറത്തുവന്നപ്പോൾ പലർക്കും വേദനയുണ്ടായി. അതിൽ നിരുപാധികം ഖേദിക്കുന്നു. തന്റെ പ്രസ്താവന മൂലമുണ്ടായ വിവാദങ്ങളിൽനിന്ന് എല്ലാവരും പിൻവാങ്ങണം’ -അദ്ദേഹം വിഡിയോയിൽ പറഞ്ഞു.

- Advertisement -

- Advertisement -

ഒരു മാസത്തിനിടെ കോട്ടയത്തെ സിറോ മലബാർ ഇടവകയിൽനിന്ന് ഒമ്പതു
പെൺകുട്ടികളെ പ്രണയിച്ചുകൊണ്ടുപോയത് ഈഴവരാണെന്നും ഇതിന് ഈഴവരായ ചെറുപ്പക്കാർക്ക് സ്ട്രാറ്റജിക്കായ പദ്ധതികൾ ആവിഷ്കരിച്ച് പരിശീലനം നൽകുന്നുണ്ടെന്നുമായിരുന്നു ഫാ. റോയ് കണ്ണൻചിറ നേരത്തെ ആരോപിച്ചിരുന്നത്.

‘ശത്രുക്കളുടെ മുന്നൊരുക്കത്തിൻറ പത്തിലൊന്നുപോലും നമുക്ക് ഒരുക്കാൻ കഴിയുന്നില്ല. ലവ്ജിഹാദിനെക്കുറിച്ചും നാർകോട്ടിക് ജിഹാദിനെക്കുറിച്ചും നമ്മൾ സംസാരിക്കുന്നുണ്ട്.അതോടൊപ്പം മറ്റ് ഇതര കമ്യൂണിറ്റികളിലേക്കും നമ്മുടെ മക്കളെ ആകർഷിക്കാനുള്ള സ്ട്രാറ്റജിക്കായ പദ്ധതികൾ ആവിഷ്കരിച്ച് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നുണ്ട് എന്ന വിവരം നമുക്ക് ലഭിച്ചിട്ടുണ്ട്. ജാഗ്രത ഇല്ലാത്തവരായിരിക്കുന്നതാണ് നമ്മൾ നേരിടുന്ന വലിയൊരു പ്രതിസന്ധി.

പ്രണയം നടിച്ചും അല്ലാതെയും നമ്മുടെ മക്കളെ സ്വന്തമാക്കാൻ സഭയുടെ എതിർപക്ഷത്ത് നിൽക്കുന്നവർ ഒരുക്കുന്ന മുന്നൊരുക്കത്തിൻറ പത്തിലൊന്നുപോലും, നമ്മുടെ മക്കളെ വിശ്വാസത്തിൽ നിലനിർത്താനും നമ്മുടെ മക്കളെ മാതാപിതാക്കളോടൊപ്പം ചേർത്തുനിർത്തി കത്തോലിക്ക സമുദായ രൂപവത്കരണത്തിന്റെ ഭദ്രത ഉറപ്പ് വരുത്താനും ഇതിനുവേണ്ടി മാത്രം ജീവിതം സമർപ്പിച്ചിരിക്കുന്ന മതാധ്യാപകർക്ക് വൈദികർക്ക് കഴിയുന്നില്ല എന്നത് ഈ വർത്തമാനകാലത്ത് കത്തോലിക്ക സഭ നേരിടുന്ന വലിയ പ്രതിസന്ധിയാണ് അദ്ദേഹം പറഞ്ഞു.പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് ക്ഷമാപണവുമായി രംഗത്തുവന്നത്.

- Advertisement -

2003 മുതൽ ദീപിക ബാലസഖ്യം ഡയറക്ടറാണ് ഫാ. റോയ്കണ്ണൻചിറ 2003 മുതൽ ദീപിക ബാലസഖ്യം ഡയറക്ടറാണ് ഫാ. റോയ് കണ്ണൻചിറ കൊച്ചേട്ടൻ എന്ന പേരിൽ കുട്ടികളോട് സംവദിക്കുന്ന പംക്തി ദീപികയിൽ കൈകാര്യം ചെയ്യുന്നുണ്ട്. ചിൽഡ്രൻസ് ഡൈജസ്റ്റ് ഇംഗ്ലീഷ് മാസിക അസോ. എഡിറ്റർ ചുമതലയും വഹിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week