24.6 C
Kottayam
Monday, June 8, 2026

ഏഴു വര്‍ഷത്തിലേറെയായി പിതാവ് ലൈംഗിക പീഡനത്തിനിരയാക്കുന്നു, പലതവണ ഗര്‍ഭിണിയായെങ്കിലും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി; പരാതിയുമായി 17കാരി

Must read

ചണ്ഡിഗഡ്: കഴിഞ്ഞ ഏഴു വര്‍ഷത്തിലേറെയായി സര്‍ക്കാരുദ്യോഗസ്ഥനായ സ്വന്തം പിതാവ് ലൈംഗികമായി പീഡിപ്പിക്കുകയാണെന്നും പല തവണ ഗര്‍ഭിണിയായെന്നുമുള്ള പരാതിയുമായി പതിനേഴുകാരി പോലീസ് സ്‌റ്റേഷനില്‍. ഹരിയാനയിലാണ് ഞെട്ടിക്കുന്ന സംഭവം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഹിസാറിലെ വനിതാ പോലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടി ഇതുസംബന്ധിച്ച പരാതി നല്‍കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവ് തന്നെ ഏഴു വര്‍ഷത്തിലേറെയായി പീഡിപ്പിക്കുകയാണെന്നും എതിര്‍ത്തപ്പോഴെല്ലാം ആത്മഹത്യാ ഭീഷണി മുഴക്കുകയാണെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി. പല തവണ താന്‍ അച്ഛനില്‍ നിന്ന് ഗര്‍ഭിണിയായെന്നും എന്നാല്‍ ബലം പ്രയോഗിച്ച് ഗര്‍ഭഛിദ്രം നടത്തിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പോലീസിനെ അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ തന്റെ 11 വയസ് പ്രായമുള്ള സഹോദരിയെയും അച്ഛന്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും പെണ്‍കുട്ടിയുടെ പരാതില്‍ പറഞ്ഞിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു.

പരാതിയ്ക്കു പിന്നാലെ കേസെടുത്ത് പോലീസ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. ആവര്‍ത്തിച്ചുള്ള ബലാത്സംഗം, (ഐപിസി സെക്ഷന്‍ 376(2)), രക്ഷിതാവില്‍ നിന്നുള്ള പീഡനം (313), അനുവാദമില്ലാത്ത ഗര്‍ഭഛിദ്രം (506), മനഃപൂര്‍വമുള്ള ദോഹോപദ്രവം (323), തീവ്രമായ ലൈംഗിക പീഡനം (354എ(1)), എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇതിനു പുറമെ കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കാനുള്ള പോക്സോ വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്തതായും പോലീസ് അറിയിച്ചു. അതേസമയം, ഇരയായ പെണ്‍കുട്ടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാല്‍ പ്രതിയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല.

- Advertisement -

ഹിസാര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ പാചകക്കാരനാണ് പ്രതി. പെണ്‍കുട്ടി പീഡനം ചെറുത്തപ്പോഴെല്ലാം കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി. മൂന്ന് മാസം മുന്‍പും പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ഗര്‍ഭം അലസിപ്പിക്കാനായി പിതാവ് ചില മരുന്നുകള്‍ നല്‍കിയതായാണ് പെണ്‍കുട്ടി പറയുന്നത്.

- Advertisement -

ഇതിനു ശേഷം മൂത്ത സഹോദരിയ്ക്കൊപ്പം പെണ്‍കുട്ടി താമസം മാറുകയായിരുന്നു. അപ്പോഴാണ് ഇളയ സഹോദരിയെയും പിതാവ് ദുരുപയോഗം ചെയ്യുന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് 17കാരി വിഷയം അമ്മയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week