അച്ഛന്‍ കുളിമുറിയില്‍ പലപ്പോഴും അതിക്രമിച്ച് കയറും, ഏഴു വര്‍ഷത്തോളമായി ഞങ്ങളെ നിരന്തരം പീഡിപ്പിക്കുന്നു; പിതാവിനെതിരെ പീഡന പരാതിയുമായി സഹോദരങ്ങളായ പെണ്‍കുട്ടികള്‍

ഛത്തീസ്ഗഡ്: പിതാവ് തങ്ങളെ കഴിഞ്ഞ ഏഴു വര്‍ഷത്തോളമായി നിരന്തരം ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി സഹോദരിമാരായ പെണ്‍കുട്ടികള്‍ രംഗത്ത്. ചത്തീസ്ഗഡിലാണ് സംഭവം. 21ഉം 13 ഉം വയസ്സ് പ്രായമുള്ള കുട്ടികളാണ് പിതാവിനെ ലൈംഗികാരോപണവുമായി രംഗത്തുവന്നത്. രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും അച്ഛനും അടങ്ങുന്നതാണ് കുടുംബം. ഇവരുടെ അമ്മ ഏഴ് വര്‍ഷം മുമ്പ് വീട് വിട്ടു പോയി.

പീഡനം തുടര്‍ക്കഥയായതോടെ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പെണ്‍കുട്ടികളുടെ സഹോദരന്‍ അഭയം തേടി വനിതാ ഹെല്‍പ്പ് ലൈനില്‍ വിളിക്കുന്നത്. തുടര്‍ന്ന് പെണ്‍കുട്ടികളുമായി വനിതാ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ സംസാരിച്ചു. പോലീസ് എല്ലാ കുട്ടികള്‍ക്കും കൗണ്‍സിലിംഗ് നല്‍കി. ഇതിനിടെയാണ് ക്രൂരമായ പീഡന വിവരം പുറംലോകം അറിയുന്നത്.

അച്ഛന്‍ കുളിമുറിയില്‍ പലപ്പോഴും അതിക്രമിച്ച് കയറുമായിരുന്നു എന്ന് പെണ്‍കുട്ടികള്‍ പോലീസില്‍ മൊഴി നല്‍കി. അച്ഛന്‍ ഇരുവരെയും പീഡിപ്പിക്കുന്ന വിവരം പെണ്‍കുട്ടികള്‍ക്ക് പരസ്പരം അറിയാമായിരുന്നു. എന്നാല്‍ അച്ഛനെ പേടിച്ച് കുട്ടികള്‍ വിവരം പുറത്തുപറഞ്ഞിരുന്നില്ല. സംഭവത്തില്‍ പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News