പിതാവിന്റെ പീഡനത്തില്‍ നിന്ന് രക്ഷപെട്ടോടിയ 15കാരിയെ മറ്റൊരാള്‍ തടവിലാക്കി പീഡിപ്പിച്ചത് 28 ദിവസം

ന്യൂഡല്‍ഹി: പിതാവിന്റെ പീഡനത്തില്‍ നിന്നു രക്ഷപ്പെട്ടെത്തിയ 15കാരിയെ അമ്മാവന്റെ സുഹൃത്ത് ക്രൂര ബലാത്സംഗത്തിന് വിധേയമാക്കി. 28 ദിവസത്തോളമാണ് പെണ്‍കുട്ടിയെ തടവിലാക്കി ക്രൂര ബലാത്സംഗം ചെയ്തത്. രാജസഥാനിലെ ജോധപുരിലാണ് സംഭവം. സംഭവത്തില്‍ പിതാവിനെ അറസ്റ്റ് ചെയതു.

പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ പരാതിയുമായി പൊലീസ് സറ്റേഷനിലെത്തിയതോടെയാണ് ക്രൂരകൃത്യം പുറംലോകമറിയുന്നത്. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക ശേഷം കൗണ്‍സലിങിന് വിധേയമാക്കിയതോടെ സംഭവം വിവരിക്കുകയായിരുന്നു. 13ാം വയസുമുതല്‍ പിതാവ് ബലാത്സംഗം ചെയ്തിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കി.

പെണ്‍കുട്ടിയുടെ മാതാവിനെ പിതാവിന് സംശയമായിരുന്നു. പെണ്‍കുട്ടി തന്റെ മകളല്ലെന്നായിരുന്നു ഇയാളുടെ ആരോപണം. തുടര്‍ന്ന് രണ്ടുവര്‍ഷത്തോളം ഇയാള്‍ കുട്ടിയെ ബലാത്സംഗം ചെയതു. പെണ്‍കുട്ടിയെ പിതാവ് ഉപദ്രവിക്കുന്ന വിവരം മുത്തച്ഛന്‍ മനസിലാക്കിയതോടെ ഗ്രാമത്തിലെ തന്നെ മറ്റൊരു വീട്ടിലേക്ക് മാറ്റിത്താമസിപ്പിക്കുകയായിരുന്നു. എല്ലാ ദിവസവും പെണ്‍കുട്ടിയെ മുത്തച്ഛന്‍ സന്ദര്‍ശിക്കുകയും ചെയതു.

എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മാവന്‍ മറ്റൊരാളെ പെണ്‍കുട്ടിയെ താമസിപ്പിച്ചിരുന്ന സഥലത്തേക്ക് അയക്കുകയും പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ അനുവാദം നല്‍കുകയുമായിരുന്നു. 28 ദിവസം ഭീഷണിപ്പെടുത്തിയായിരുന്നു അതിക്രമം. അവിടെ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി പിന്നീട് മുത്തച്ഛന്റെ വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു.

അമ്മാവനും ഭാര്യക്കും മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമായിരുന്നു താമസം. അമ്മാവനും ഭാര്യയും ഉപദ്രവിച്ചിരുന്നെങ്കിലും വൃദ്ധദമ്ബതികളുടെ പിന്തുണയോടെയാണ് അവിടെ കഴിഞ്ഞിരുന്നത്. എന്നാല്‍ അവിടെയെത്തി പിതാവ് വീണ്ടും കുട്ടിയെ ഉപദ്രവിച്ചു. ഇതോടെയാണ പെണ്‍കുട്ടിയെയും കൂട്ടി മുത്തച്ഛന്‍ പോലീസ് സറ്റേഷനിലെത്തിയത്. പരാതിയില്‍ പിതാവിനെ അറസ്റ്റ് ചെയതതായും പെണ്‍കുട്ടി ചികിത്സയില്‍ കഴിയുകയാണെന്നും ബോറാനഡ എ.സി.പി മന്‍കിലാല്‍ റാത്തോഡ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News