14കാരിയെ അച്ഛന്‍ പീഡിപ്പിച്ചിരുന്നത് വീട്ടില്‍ ആരുമില്ലാത്ത സമയത്ത്; പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി

വഡോദര: പ്രായപൂര്‍ത്തിയാകാത്ത മകളെ നിരന്തരമായി പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍. ഗുജറാത്തിലെ വഡോദരയിലാണ് ഞെട്ടിക്കുന്ന സംഭവം. 14 വയസുള്ള മകളെയാണ് പിതാവ് ക്രൂര പീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായ സമയങ്ങളിലായിരുന്നു ഇയാള്‍ പീഡിപ്പിച്ചത്.

പീഡന വിവരം അമ്മയെ അറിയിക്കുമെന്ന് പറഞ്ഞ പെണ്‍കുട്ടിയെ കൊലപ്പെടുത്തുമെന്നും പ്രതി ഭീക്ഷണിപ്പെടുത്തി. പീഡനം സഹിക്കവയ്യാതായപ്പോള്‍ പെണ്‍കുട്ടി അമ്മയോട് കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു. ഭാര്യ ഇക്കാര്യം ചോദിച്ചപ്പോഴും എല്ലാരേയും കൊലപ്പെടുത്തുമെന്ന് പ്രതി ഭീക്ഷണിപ്പെടുത്തുകയായിരുന്നു.

എന്നിട്ടും ധൈര്യ പൂര്‍വം അമ്മയും മകളും പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 38 കാരനായ ഓട്ടോറിക്ഷ ഡ്രൈവറാണ് അറസ്റ്റിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News