മറ്റൊരു സ്ത്രീയോടൊപ്പം മോശമായ രീതിയില്‍ അച്ഛനെ മകള്‍ കണ്ടു; വൈരാഗ്യം തീര്‍ക്കാന്‍ അച്ഛന്‍ മകളെ ചങ്ങലയില്‍ പൂട്ടിയിട്ട് നിരന്തരം പീഡിപ്പിച്ചു

മറ്റൊരു സ്ത്രീയോടൊപ്പം മോശമായ സാഹചര്യത്തില്‍ തന്നെ കണ്ട 17കാരിയായ മകളെ കൈയും കാലും ചങ്ങലകൊണ്ട് ബന്ധിച്ച് പിതാവ് നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കൈകളും കാലുകളും ചങ്ങലകൊണ്ട് ബന്ധിച്ച ശേഷം പിതാവ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. വീട്ടില്‍ നിന്നും രക്ഷപ്പെട്ട് പെണ്‍കുട്ടി അമ്മാവന്റെ അരികില്‍ എത്തിയതോടെയാണ് ക്രൂര സംഭവം പുറം ലോകം അറിയുന്നത്. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി പിതാവ് 17കാരിയെ ചങ്ങലയില്‍ ബന്ധിച്ച ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഒരിക്കല്‍ രക്ഷപ്പെട്ട പെണ്‍കുട്ടി അമ്മാവന്റെ വീട്ടില്‍ ഓടിയെത്തി അഭയം തേടി. തുടര്‍ന്ന് അമ്മാവന്റെ സഹായത്തോടെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ അമ്മ ഏഴ് വര്‍ഷം മുമ്പ് കുട്ടിയെയും പിതാവിനെയും ഉപേക്ഷിച്ച പോയതാണെന്ന് പോലീസ് പറയുന്നു. ഗാര്‍ഹിക പീഡനം സഹിക്കാനാവാതെയാണ് കുട്ടിയുടെ അമ്മ വീട് വിട്ട് പോയത്. ഇവര്‍ വീണ്ടും വിവാഹം ചെയ്തു. എന്നാല്‍ പെണ്‍കുട്ടി പിതാവിനൊപ്പം താമസം തുടരുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News