CrimeKeralaNews

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 35 വര്‍ഷം കഠിന തടവ്

ഇടുക്കി: തൊടുപുഴയിൽ ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 41കാരനായ പിതാവിന് 35 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഏഴ് വർഷങ്ങൾക്ക് മുമ്പ് നടന്ന പീഡനക്കേസിൽ തൊടുപുഴ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

2014 മേയ് 24നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മയും സഹോദരനും പുറത്തുപോയ സമയത്ത് പിതാവ് മകളെ പീഡിപ്പിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുട്ടിതന്നെയാണ് അമ്മയോട് പീഡനവിവരം പറഞ്ഞത്. തുടർന്ന് വനിതാ ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ ഇതിനുമുമ്പും പലതവണ പ്രതി മകളെ പീഡിപ്പിച്ചതായുള്ള വിവരവും പുറത്തുവന്നു.

12 വയസിൽ താഴെയുള്ള കുട്ടിയായതിനാൽ ബലാത്സംഗത്തിന് 10 വർഷം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുറ്റം പലതവണ ആവർത്തിച്ചതിനാൽ 10 വർഷം തടവും 50000 രൂപ പിഴയുംകൂടി ചുമത്തി. പ്രതി കുട്ടിയുടെ രക്ഷകർത്താവായതിനാൽ വീണ്ടും പതിനഞ്ചു വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതി എന്നതിനാൽ പ്രതിക്ക് 15 വർഷമാണ് ജയിലിൽ കഴിയേണ്ടിവരിക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker