മുടിവെട്ടാന്‍ പോകാത്തതിന് അച്ഛന്‍ വഴക്ക് പറഞ്ഞു; മകൻ ജീവനൊടുക്കി

ചെന്നൈ: മുടിവെട്ടാന്‍ പോകാത്തതിന് അച്ഛന്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് 20കാരനായ മകന്‍ ആത്മഹത്യ ചെയ്തു. ബുധനാഴ്ച ചെന്നൈയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി നീട്ടിവളര്‍ത്തിയ മുടിവെട്ടാന്‍ യുവാവിന് ഇഷ്ടമായിരുന്നില്ല. എന്നാല്‍ അതേസമയം മുടിവെട്ടാന്‍ അച്ഛന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ വഴക്കിനെ തുടര്‍ന്നാണ് മകന്‍ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയുണ്ടായി.

സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ; ബുധനാഴ്ച വൈകീട്ട് വീട്ടിലെത്തിയ അച്ഛന്‍ മുടിവെട്ടാത്തതിനെ തുടര്‍ന്ന് മകനുമായി വഴക്കിട്ടിരുന്നു. രാത്രി ഭക്ഷണം കഴിക്കാനായി മകനെ വിളിച്ചിട്ടും വരാതായപ്പോള്‍ കിടപ്പുമുറിയില്‍ നോക്കിയപ്പോള്‍ മകനെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു ഉണ്ടായത്. എന്നാല്‍ മൃതദേഹത്തിന് സമീപം ആത്മഹത്യാ കുറിപ്പ് ഉണ്ടായിരുന്നില്ലെന്നും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയെന്നും പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News