കാസര്‍കോട്: കാസര്‍കോട് ചന്ദേരയില്‍ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. വിവാഹിത ആയ യുവതി കുഞ്ഞുമൊത്ത് സ്വന്തം വീട്ടിലെത്തിയപ്പോള്‍ ആയിരുന്നു പിതാവിന്റെ അതിക്രമം. ശനിയാഴ്ച യുവതി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് 62 കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് സ്റ്റേഷനില്‍ സ്വമേധയാ എത്തി യുവതി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇവരെ കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് കൗണ്‍സിലിങ്ങിന് വിധേയയാക്കി. പിതാവിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


