വീട്ടിലെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് 19കാരിയായ മകളെ പിതാവ് കമ്പിവടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു

കൊല്ലം: മൊബൈല്‍ ഫോണ്‍ കാണാതായതിനെ തുടര്‍ന്ന് മകളെ ക്രൂരമായി മര്‍ദ്ദിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കലയപുരം പെരുങ്കുളം മുറിയില്‍, റേഷന്‍കടമുക്കില്‍, മുകളിലഴികത്ത് വീട്ടില്‍ സുകുമാരപിള്ളയാണ് അറസ്റ്റിലായത്. വീട്ടിലുണ്ടായിരുന്ന മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ചു കഴിഞ്ഞ ദിവസമാണ് സുകുമാരപിള്ള മകളെ കമ്പിവടി കൊണ്ട് ക്രൂരമായി മര്‍ദിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നു തന്നെ ഫോണ്‍ കണ്ടെടുത്തു.

നേരത്തെ കോടതി ജീവനക്കാരനായിരുന്ന സുകുമാരപിള്ള സ്ഥിരം മദ്യപാനിയാണ്. സുകുമാരപിള്ളയുടെ മദ്യപാനശീലത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ ലഭിച്ച തുകയില്‍ ഒരു വിഹിതം മറ്റ് ജീവനക്കാര്‍ ഇടപെട്ട് ഇയാളുടെ ഭാര്യയുടെയും മകളുടെയും പേരില്‍ നിക്ഷേപിപ്പിച്ചിരുന്നു.

എന്നാല്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. അതിനിടെയാണ് മൊബൈല്‍ കാണാനില്ലെന്ന് പറഞ്ഞു മകളെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ കൊട്ടാരക്കര പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി നിരന്തരം മകളെയും ഭാര്യയേയും ഉപദ്രവിക്കുന്ന സ്വഭാവക്കാരനാണെന്ന് പോലീസ് പറഞ്ഞു. കൊട്ടാരക്കര സി.ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News