വയറുവേദനയുമായി ആശുപത്രിയിലെത്തിയ 14 കാരി ഗര്‍ഭിണി,അഛന്‍ അറസ്റ്റില്‍

ചെന്നൈ : പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍. മയിലാടുതുറൈയ്ക്ക് സമീപം സെമ്പനാര്‍ക്കോവില്‍ സ്വദേശിയും ടാക്സി ഡ്രൈവറുമായ 40 വയസ്സുകാരനെയാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

14 വയസ്സുകാരിയായ വിദ്യാര്‍ഥിനിക്ക് വയറുവേദനയും ഛര്‍ദ്ദിയുമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. പരിശോധിച്ച ഡോക്ടര്‍മാര്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടി തന്നെയാണ് സ്വന്തം പിതാവാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് അമ്മയോട് തുറന്നുപറഞ്ഞത്.

മൂന്ന് മാസത്തിലേറെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. വനിതാ പോലീസ് സംഘം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News