തിരുവനന്തപുരത്ത് 11കാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; പിതാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍

തിരുവനന്തപുരം: നാവായിക്കുളത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിലും പിതാവിനെ കുളത്തില്‍ മരിച്ച നിലയിലും കണ്ടത്തി. നൈനാംകോണം സ്വദേശിയായ സഫീര്‍, മകന്‍ അല്‍ത്താഫ് എന്നിവരാണ് മരിച്ചത്.

അല്‍ത്താഫിന്റെ മൃദേഹം വീട്ടിനുള്ളില്‍ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. പിതാവ് സഫീറിനെയും ഇളയ സഹോദരനെയും കാണാനില്ലായിരുന്നു. പിതാവിന്റെ ഓട്ടോറിക്ഷ ആറാട്ട് കുളത്തിന് സമീപം കണ്ടെത്തി. തുടര്‍ന്നു നടത്തിയ തെരച്ചിലാണ് സഫീറിന്റെ മൃതദേഹം ക്ഷേത്രകുളത്തില്‍ കണ്ടെത്തിയത്. സഫീറിന്റെ ഇളയ മകനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ആറാട്ട് കുളത്തില്‍ അഗ്‌നിസുരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്. പിതാവാണ് കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News