സീതാപുര്‍: ഉത്തര്‍പ്രദേശില്‍ വീണ്ടും കൊടുംക്രൂരത. പിതാവും മകനും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തശേഷം തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. അക്രമത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച നടന്ന സംഭവത്തില്‍ പ്രതികളായ പിതാവിനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. സീതാപുര്‍ മിശ്രിക്കിലെ സ്വന്തം വീട്ടിലേക്കുള്ള യാത്രക്കിടെ അതുവഴി വന്ന റിക്ഷക്കാരന് യുവതിക്ക് ലിഫ്റ്റ് നല്‍കുകയായിരുന്നു. തുടര്‍ന്ന് റിക്ഷയില്‍ കയറിയ യുവതിയെ 55കാരനായ റിക്ഷക്കാരനും കൗമാരക്കാരനായ മകനും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.
ശേഷം ഇവര്‍ യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സീതാപുരിലെ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ് 30കാരിയായ യുവതി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.