തിരുവനന്തപുരം: നെയ്യാറ്റിന്‍കര കവിളാകുളത്തു 20 ദിവസം പ്രായമായ കുഞ്ഞിന്റെ അച്ഛനും അമ്മയും തൂങ്ങി മരിച്ച നിലയില്‍ . മണലുവിള വലിയവിള ഏദന്‍ നിവാസില്‍ വാടകക്ക് താമസിക്കുന്ന ഷിജു സ്റ്റീഫന്‍ (45), ഭാര്യ പ്രമീള (37) എന്നിവരെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്റ്റീഫന്‍ ആറയൂര്‍ നിവാസിയും പ്രമീള മാറാടി സ്വദേശിയുമാണ്. വൈകീട്ട് അഞ്ചുമണിക്കാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്.
ദമ്പതികള്‍ തൂങ്ങിമരിച്ച വീട്ടില്‍ ഇവരുടെ 20 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പൊലീസ് കണ്ടെത്തി. ആദ്യം നെയ്യാറ്റിന്‍കര ആശുപത്രിയിലും പിന്നീട് എസ്എടി ആശുപത്രിയിലേക്കും മാറ്റി.ഇന്നലെ വൈകുന്നേരം ആണ് വീട്ടിലെ ഒരു മുറിയില്‍ ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മണലുവിളയില്‍ ഈ കുടുംബം താമസിച്ചിരുന്നത് വാടകവീട്ടിലാണ്. ആറയൂര്‍ സ്വദേശിയാണ് ഷൈജു. പ്രമീള മാറാടി സ്വദേശിനിയാണ്.
ഇന്നലെ വൈകുന്നേരം വീട്ടില്‍ ചെന്ന അയൽവാസിയാണ് വിവരം നെയ്യാറ്റിന്‍കര നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ ഷിബുവിനെ അറിയിച്ചത്. തുടര്‍ന്ന്, നെയ്യാറ്റിന്‍കര പൊലീസും സ്ഥലത്തെത്തി.കുഞ്ഞിനെ ഷിബു, കൗണ്‍സിലര്‍ ഡി. സൗമ്യ എന്നിവരും വനിതാ പൊലീസും ചേർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ എത്തിച്ചു.
കുഞ്ഞിനെ സ്വീകരിക്കാന്‍ മാതാപിതാക്കളുടെ ബന്ധുക്കളാരും എത്തിയില്ലെന്ന് ഷിബു അറിയിച്ചു. അടുത്ത ദിവസവും ആരും വരാത്ത പക്ഷം, കുഞ്ഞിനെ ശിശുക്ഷേമ സമിതിയിലേയ്ക്ക് കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. സ്റ്റീഫന്‍ ക്വാറി തൊഴിലാളിയാണ്.