KeralaNews

മകള്‍ കിണറ്റില്‍ വീണു, രക്ഷിക്കാന്‍ പിതാവും പിന്നാലെ ചാടി; അച്ഛനും മകളും മുങ്ങി മരിച്ചു

പാലക്കാട്: കൊഴിഞ്ഞാമ്പാറിയില്‍ പിതാവും മകളും കിണറ്റില്‍ മുങ്ങി മരിച്ചു. കൊഴിഞ്ഞാമ്പാറ സ്വദേശി ധര്‍മലിംഗം, മകള്‍ ഗായത്രി (22) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീടിന്റെ പരിസരത്തുണ്ടായിരുന്ന കൈവരിയില്ലാത്ത കിണറ്റില്‍ ചാടിയ മകളെ രക്ഷിക്കാന്‍ ധര്‍മലിംഗവും പിന്നാലെ ചാടുകയായിരുന്നു. കനത്ത മഴമൂലം കിണര്‍ നിറഞ്ഞ നിലയിലായിരുന്നു.

മരിച്ച പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഈ വിവാഹത്തിന് പെണ്‍കുട്ടിക്ക് സമ്മതമല്ലായിരുന്നുവെന്നാണ് വിവരം. ഇതാണ് ജീവനൊടുക്കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button