ന്യൂഡൽഹി :രാജ്യമെങ്ങുമുള്ള ടോളൾപ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കി. ഫാസ്ടാഗ് ഇല്ലാത്തതോ കാലാവധി കഴിഞ്ഞതോ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതോ ആയ വാഹനങ്ങൾ ഇനി രണ്ടിരട്ടി തുക അടയ്‌ക്കേണ്ടിവരും. ഫെബ്രുവരി 15 അർദ്ധരാത്രി മുതലാണ് ഫാസ്ടാഗ് നിർബന്ധമാക്കിയത്. ഫാസ്ടാഗ് എടുക്കാനുള്ള കാലാവധിയും ഇനി നീട്ടിനൽകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.
കേരളത്തിൽ തൃശൂർ പാലിയേക്കര, പാലക്കാട് വാളയാർ, എറണാകുളം പൊന്നാരിമംഗലം, കുമ്പളം ടോൾ പ്ലാസകളിൽ പണം അടയ്ക്കാവുന്ന ട്രാക്കുകൾ നിർത്തലാക്കിയിരിക്കുകയാണ്. ഡിജിറ്റൽ പെയ്മെന്റ് പ്രോത്സാഹിപ്പിക്കുക, യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുക, ഇന്ധനം പാഴാകുന്നത് ലാഭിക്കുക, ഗതാഗത കുരുക്ക് ഒഴിവാക്കുക എന്നിവയാണ് ഫാസ്ടാഗിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. നേരത്തെ, 2021 ജനുവരി മുതൽ എം&എൻ കാറ്റഗറി വാഹനങ്ങൾക്ക് ഫാസ്ടാഗ് നിർബന്ധമാക്കിയിരുന്നു.