KeralaNews

‘ഞാൻ ഇപ്പോൾ അര്‍ബുദത്തിന്​ ചികിത്സയിലാണ്’; കോടതിയ്ക്കു മുന്നിൽ സരിത

കൊച്ചി: സംസ്ഥാനത്തെ സോളാര്‍ കേസുമായി ബന്ധപ്പെട്ട്​ ജാമ്യ ഹർജി നല്‍കുന്ന ദിവസംതന്നെ പരിഗണിച്ച്‌​ തീര്‍പ്പാക്കാന്‍ മജിസ്​ട്രേറ്റ്​ കോടതിക്ക്​ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്​ പ്രതി സരിത നായര്‍ ഹൈകോടതിയില്‍. അര്‍ബുദത്തിന്​ ചികിത്സയിലാണെന്നും കോവിഡ്​ സാഹചര്യം കൂടി കണക്കിലെടുത്ത് ജാമ്യ ഹർജി പരിഗണിക്കണമെന്നുമാണ്​ ആവശ്യം.

എന്നാൽ ജാമ്യമില്ലാ വാറന്‍റ്​​ പുറപ്പെടുവിച്ച കോഴിക്കോട് ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ്​ കോടതി ഫെബ്രുവരി 25ന്​ കേസ്​ പരിഗണിക്കുന്നു​ണ്ടെന്നും അന്ന്​ തന്നെ ജാമ്യ ഹരജികൂടി പരിഗണിക്കാന്‍ നിര്‍ദേശിക്കണമെന്നുമാണ്​ ആവശ്യം. ഹർജി അടുത്തയാഴ്​ച പരിഗണിക്കാന്‍ ജസ്​റ്റിസ്​ വി.ജി. അരുണ്‍ മാറ്റി. സോളാര്‍ പ്ലാന്‍റ്​ സ്ഥാപിക്കാമെന്ന്​ വാഗ്ദാനം ചെയ്ത് 40 ലക്ഷം തട്ടിയെടുത്ത കേസില്‍ രണ്ടാം പ്രതിയായ സരിതയോട്​ ഫെബ്രുവരി 11ന് ഹാജരാകാന്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ്​ കോടതി നിര്‍ദേശിച്ചിരുന്നു. വക്കീല്‍ മുഖേന അവധി അപേക്ഷനല്‍കിയെങ്കിലും ഇതു തള്ളി അറസ്​റ്റ്​ വാറന്‍റ്​ പുറപ്പെടുവിച്ചെന്ന് ഹരജിയില്‍ പറയുന്നു.

തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്​റ്റിറ്റ്യൂട്ടിലെ ഡോക്ടറുടെ കുറിപ്പും ഹാജരാക്കിയിരുന്നു. എന്നാല്‍, ന്യൂറോ സംബന്ധമായ പ്രശ്നമാണെന്നാണ് ഡോക്ടറുടെ കുറിപ്പില്‍നിന്ന് വ്യക്തമാകുന്നതെന്ന്​ കോടതി വാക്കാല്‍ പറഞ്ഞു. കീമോ തെറാപ്പി വേണ്ട രോഗമാണെന്ന്​ ഹരജിക്കാരിയുടെ അഭിഭാഷകനും വ്യക്തമാക്കിയതോടെ ഹരജി മാറ്റുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker