23.7 C
Kottayam
Sunday, June 14, 2026

‘ഫാസ്റ്റ് ട്രാക്ക് ചേട്ടന്മാര്‍ക്കുള്ളതാണ്, പെൺപിള്ളേർ അവരെ ഓവര്‍ടേക്ക് ചെയ്യരുത്’ടാക്‌സ് കൊടുക്കുന്നില്ലല്ലോ.. റബേക്ക സന്തോഷ് പറയുന്നു

Must read

കൊച്ചി: കസ്തൂരിമാന്‍’  എന്ന പരമ്പരയിലെ ‘കാവ്യ’യിലൂടെയാണ് റബേക്ക പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത്. സൂര്യ ടിവിയിലെ ‘കളിവീട്’ എന്ന പരമ്പരയിലാണ് റബേക്ക നിലവില്‍ വേഷമിടുന്നത്. റബേക്ക സന്തോഷും സംവിധായകന്‍ ശ്രീജിത്ത് വിജയനും തമ്മിലുള്ള വിവാഹം അടുത്തിടെയായിരുന്നു നടന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ റബേക്ക തന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം നടി പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ഞാന്‍ പറയുന്ന സ്റ്റേറ്റ്‌മെന്റ് ശരിയാണെന്ന് തോന്നുന്നുണ്ടോ, എന്ന തലക്കെട്ടോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ”നമ്മള്‍ പെണ്‍പിള്ളേര് റോഡിലൂടെ കാറോടിക്കുമ്പോള്‍, മാക്‌സിമം വലത്തെ ട്രാക്കിലൂടെ ഓടിക്കാതെ, മെല്ലെ പോകാനുള്ള ഇടതുവശത്തെ ട്രാക്കിലൂടെ ഓടിക്കണം. ഫാസ്റ്റ് ട്രാക്ക് നാട്ടിലെ ചേട്ടന്മാര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്. കൂടാതെ ചേട്ടന്മാരെ ഓവര്‍ടേക്ക് ചെയ്യരുത്. അവര്‍ പെണ്‍പിള്ളേരെയാണ് ഓവര്‍ടേക്ക് ചെയ്യേണ്ടത്, അല്ലാതെ നമ്മളല്ല ചെയ്യേണ്ടത്. അത് ചേട്ടന്മാര്‍ക്ക് വലിയ വിഷമം ആകും.

- Advertisement -

ചിലപ്പോ പിന്നാലെ വന്ന് എന്തെടി എന്നെല്ലാം ചോദിച്ച് വലിയ പ്രശ്‌നമായെന്നും വരാം. അതുകൊണ്ട് ചേട്ടന്മാര്‍ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍, ഓ ചേട്ടന്‍ പൊക്കോളു ഞങ്ങള്‍ക്ക് അത്യാവശ്യം ഒന്നുമില്ല എന്ന് പറയണം. കൂടാതെ നമ്മള്‍ പെണ്‍പിള്ളേര്‍ ടാക്‌സ് കൊടുക്കുന്നില്ല. അതുകൊണ്ട് എന്ത് അത്യാവശ്യമാണെങ്കിലും, കുറച്ച് നേരത്തെ ഇറങ്ങിയിട്ട് വളരെ പതുകെ പോയാല്‍ മതി. ബാക്കിയെല്ലാം നിങ്ങളുടെ ഇഷ്ടം”, എന്നാണ് വീഡിയോയിലൂടെ റബേക്ക പറയുന്നത്. 

- Advertisement -

റോഡ് തങ്ങള്‍ ആണുങ്ങളുടേതാണെന്ന് തെറ്റിദ്ധരിച്ച ഏതോ വ്യക്തി റബേക്കയുമായി പ്രശ്‌നമുണ്ടാക്കിയെന്നത് വീഡിയോ കാണുന്ന ഏര്‍ക്കും മനസ്സിലാകും. വളരെ ഗൗരവമുള്ള ആ പ്രശ്‌നത്തെ രസകരമായ രീതിയിൽ പങ്കുവച്ചിരിക്കുകയാണ് റബേക്ക. തലക്കെട്ടിന് പുറമേയായി എന്റെ വ്യക്തിപരമായ അനുഭവത്തില്‍ നിന്ന് എന്ന ഹാഷ്ടാഗും റബേക്ക ഉപയോഗിച്ചിട്ടുണ്ട്.

എന്താണ് പ്രശ്‌നമെന്ന് പലരും ചോദിക്കുന്നുണ്ടെങ്കിലും റബേക്ക മറുപടി ഒന്നുംതന്നെ നല്‍കിയിട്ടില്ല. സര്‍ക്കാസ്റ്റിക്ക് തരത്തിലുള്ള കമന്റുകളും, ഇത്തരത്തിലെ അനുഭവം മുന്നേയുണ്ടായിട്ടുള്ള പലരുടെയും അനുഭവങ്ങളുമാണ് കമന്റ് ബോക്‌സിലുള്ളത്. തീവ്രമായ ഭാഷയിലും, സമൂഹത്തിലെ ചില ആളുകളുടെ മാറാത്ത പാട്രിയാര്‍ക്കല്‍ (പുരുഷാധിപത്യ വിചാരം) മനോഭാവത്തേയും നിശിതമായി വിമര്‍ശിക്കുന്ന തരത്തിലുമുള്ള കമന്റുകളും വൈറലായി കഴിഞ്ഞിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

'എകെജി സെന്‍ററില്‍ ചെന്നു കയറിയത് ജീവിതത്തിലെ വലിയ മണ്ടത്തരം'; ഇപ്പോള്‍ ബിജെപിക്കൊപ്പമെന്ന് രാജസേനന്‍

കൊച്ചി: എകെജി സെന്‍ററില്‍ ചെന്ന് കയറിയത് തന്‍റെ ജീവിതത്തിലെ വലിയ മണ്ടത്തരങ്ങളില്‍ ഒന്നെന്ന് സംവിധായകന്‍ രാജസേനന്‍. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രാജസേനന്‍ 2023 ലാണ് ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയത്. എന്നാല്‍...

നിപ ഭീതിക്കിടെ ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയതിൽ വൻ വിവാദം: സർക്കാരിനെതിരെ കെ.കെ. ശൈലജ; നടപടി ഞെട്ടിച്ചെന്ന് ഡോ. കെ. റീന

കണ്ണൂർ/ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ (Nipah) ഭീതിയും കടുത്ത ആരോഗ്യ അടിയന്തരാവസ്ഥയും നിലനിൽക്കുന്ന അതീവ നിർണായക ഘട്ടത്തിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) ഡോ. കെ. റീനയെ പെട്ടെന്ന് സ്ഥലം മാറ്റിയ സർക്കാർ...

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

‘ആ മുഴയാണ് ഇപ്പോൾ കാൻസറായി മാറിയത്, രോഗം മൂന്നാം സ്റ്റേജിൽ’; അർബുദ വാർത്ത സ്ഥിരീകരിച്ച് രേണു സുധി

കൊച്ചി: ബിഗ് ബോസ് മുൻതാരവും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി ഗുരുതരമായ രോഗാവസ്ഥയിലാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകൾ വാസ്തവമാണെന്ന് വ്യക്തമായി. തനിക്ക് കാൻസർ...

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്കം ജൂലൈ 9-ന്; മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസം നീളുന്ന വിലാപയാത്ര

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക ഖബറടക്ക ചടങ്ങുകൾ ജൂലൈ 9-ന് നടക്കുമെന്ന് റിപ്പോർട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ്സ് ടിവി...

Popular this week