കേന്ദ്രത്തിന്റെ കര്‍ഷകദ്രോഹ ബജറ്റിനെതിരെ കര്‍ഷക തൊഴിലാളി യൂണിയന്‍ മാന്നാനത്ത് പ്രതിഷേധം സംഘടിപ്പിച്ചു

മാന്നാനം: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ബജറ്റിനെതിരെ കേരള സംസ്ഥാന കര്‍ഷക തൊഴിലാളി യൂണിയന്‍ മാന്നാനം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നു കേന്ദ്ര ങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മാന്നാനം ജംഗ്ഷനില്‍ നടന്ന സമരം കര്‍ഷക തൊഴിലാളി യൂണിയന്‍ മേഖല കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്‍ മേഖലാ സെക്രട്ടറിയുമായ മഞ്ജു ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

മേഖലാ വൈസ് പ്രസിഡന്റ് എം.വി പ്രകാശന്‍,മേഖല കമ്മിറ്റി അംഗം പൊന്നമ്മ തങ്കപ്പന്‍, ബ്രാഞ്ച് സെക്രട്ടറി ഷിനോ മാത്യു എന്നിവര്‍ സംസാരിച്ചു. വേലംകുളം ജംഗ്ഷനില്‍ ലോക്കല്‍ കമ്മിറ്റി അംഗം വി. കെ. ഷിബു സമരം ഉദ്ഘാടനം ചെയ്തു. കര്‍ഷക തൊഴിലാളി യൂണിയന്‍ മേഖലാ സെക്രട്ടറി കെ.ടി ഗോപി, വാര്‍ഡ് മെമ്പര്‍ അമ്പിളി പ്രദീപ് എന്നിവര്‍ സംസാരിച്ചു.

നാല്പത്തിമല ജംഗ്ഷനില്‍ നടന്ന പ്രതിഷേധ സമരം ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷക തൊഴിലാളി യൂണിയന്‍ മേഖലാ കമ്മിറ്റി അംഗവുമായ പി.എന്‍ പുഷ്പന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി കുഞ്ഞൂട്ടി, മേഖല കമ്മിറ്റി അംഗം കെ.സി സണ്ണി, എല്‍.സി അംഗങ്ങളായ സെബിന്‍ മാത്യു, അനൂപ് അഷ്റഫ് പൊന്നമ്മ രാഘവന്‍ തുടങ്ങിയവര്‍ അഭിവാദ്യം അര്‍പ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News