നീലഗിരിയില്‍ കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു

ഗൂഡല്ലൂര്‍: നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം. നെല്ലിയാളം നഗരസഭയിലെ ചന്തക്കുന്നിലെ ജായി (58) നെയാണ് കാട്ടാന ആക്രമിച്ച് കൊന്നത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ ബിദര്‍ക്കാട് വെച്ചാണ് സംഭവം.

ബിദര്‍ക്കാട് ടൗണില്‍ ചന്തക്കുന്നിലെ വീട്ടിലേയ്ക്ക് സാധനങ്ങള്‍ വാങ്ങി വരുന്നതിനിടെയാണ് കാട്ടാന ജോയിയെ ആക്രമിച്ചത്. കുറ്റിക്കാട്ടില്‍ നിന്നും റോഡിലിറങ്ങിയ കാട്ടാന ജോയിയെ ആക്രമിക്കുകയും ചവിട്ടി കൊല്ലുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ച ജോയിയുടെ മൃതദേഹം വനപാലകരിടപെട്ട് പന്തല്ലൂര്‍ താലൂക്കാശുപത്രിയിലേയ്ക്ക് മാറ്റി.

ജോയിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ കാട്ടാനയെത്തുരത്തുകയും വനപാലകരെ വിവരമറിയിക്കുകയുമായിരുന്നു. സുധീര്‍ ജി. നായരുടെ നേതൃത്വത്തില്‍ വനപാലക സംഘം പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്.

പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് പ്രദേശത്ത് വനപാലകര്‍ ജാഗ്രത പുലര്‍ത്തുന്നതിനിടെയാണ് സംഭവം. നെലാക്കോട്ടയില്‍ വീടിന്റെ ടെറസിനു മുകളില്‍ കാട്ടുക്കൊമ്പന്‍ അകപ്പെട്ടതുപോലെ സംഭവങ്ങളുണ്ടായതില്‍ വന്‍ പ്രതിഷേധം പ്രദേശവാസികള്‍ക്കിടയിലുണ്ട്. അതിനിടയ്ക്കാണ് ദാരുണ സംഭവം നടന്നിരിക്കുന്നത്. ജോയിയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച സംസ്‌ക്കരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News