ഡൽഹി : ഇന്ത്യയിൽ അഞ്ച് വർഷക്കാലയളവിൽ രാജ്യത്ത് ആത്മഹത്യ ചെയ്തതത് അൻപതിയെണ്ണായിരത്തിലേറെ കർഷകരെന്ന് കേന്ദ സർക്കാർ.
2015 മുതൽ 2019 വരെയുള്ള കാലയളവിൽ രാജ്യത്ത് ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം 58243 ആണെന്ന് കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് അറിയിച്ചത്.2015 ൽ 12602 കർഷകരും 2016യിൽ 11379, 2017ൽ 12602, 2018ൽ 11379 , 2019ൽ 10281 കർഷകരുമാണ് ആത്മഹത്യ ചെയ്തത്.
ഇതിൽ ഏറ്റവും കൂടുതൽ കർഷകർ ആത്മഹത്യ ചെയ്തത് മഹാരാഷ്ര ,മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുമാണെന്നും മന്ത്രി വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News