28.8 C
Kottayam
Thursday, June 4, 2026

മകന്‍ രാജ്യത്തിന്റെ കാവലാള്‍; പക്ഷേ ഞങ്ങളെ വിളിക്കുന്നത് ഖലിസ്ഥാനി തീവ്രാവദികളെന്ന്’; ബുരാരിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകന്‍ വേദനയോടെ പറയുന്നു

Must read

ന്യൂഡല്‍ഹി: ബുരാരിയിലെ നിരങ്കരി ഗ്രൗണ്ടില്‍ തടിച്ചുകൂടിയ നൂറുകണക്കിന് കര്‍ഷകരില്‍ ഒരാളാണ് എഴുപത്തിരണ്ടുകാരനായ ഭീം സിംഗ്. അദ്ദേഹത്തിന്റെ മകന്‍ സൈനികനാണ്. കാര്‍ഷിക നിയമങ്ങള്‍ കൂടാതെ അദ്ദേഹത്തെ ചൊടിപ്പിക്കുന്ന മറ്റൊന്നു കൂടിയുണ്ട്. ഖലിസ്ഥാനി തീവ്രവാദികളെന്ന വിശേഷണമാണ് പ്രതിഷേധിക്കുന്നതിനിടയില്‍ കര്‍ഷകര്‍ കേള്‍ക്കുന്നതെന്ന് ഉത്തര്‍ പ്രദേശിലെ ബിജ്‌നോര്‍ സ്വദേശിയായ ഭീം സിംഗ് പറയുന്നു.

‘എന്റെ മകന്‍ രാജ്യത്തെ സംരക്ഷിക്കുന്നു. എന്നാല്‍, അവന്റെ അച്ഛനെ ശബ്ദം ഉയര്‍ത്തിയതിനാല്‍ തീവ്രവാദിയായും കുറ്റവാളിയായും കാണുന്നു’, പൊലീസ് ബാരിക്കേഡുകള്‍, ടിയര്‍ ഗ്യാസ് ഷെല്ലുകള്‍, ജലപീരങ്കികള്‍ എന്നിവയെല്ലാം നേരിട്ട് രാജ്യതലസ്ഥാനത്തെത്തിയ ശേഷം ഭീം സിംഗ് പറഞ്ഞു. ‘എന്റെ മകന്‍ മാത്രമല്ല, എന്റെ മരുമക്കളും രാജ്യത്ത് സേവനമനുഷ്ഠിക്കുന്ന സൈന്യത്തിലുണ്ട്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മൂന്ന് കാര്‍ഷിക വിരുദ്ധ നിയമങ്ങളില്‍ അവരുടെ കുടുംബം പട്ടിണിയായി, ഇപ്പോള്‍ കടക്കെണിയിലാണ്’, ഭീം സിംഗ് വ്യക്തമാക്കി.

ഭീം സിംഗിന്റെ കുടുംബം പ്രധാനമായും കരിമ്പ്, ഗോതമ്പ്, ബാര്‍ലി എന്നിവയാണ് കൃഷി ചെയ്യുന്നത്. കോര്‍പറേറ്റ് ഫാം ബില്‍ കാരണം കഴിഞ്ഞ 14 മാസത്തോളമായി വിളയോ കരിമ്പോ വില്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അവശ്യ വസ്തുക്കളില്‍ നിന്ന് നിരവധി വസ്തുക്കള്‍ സര്‍ക്കാര്‍ ഇതിനോടകം തന്നെ നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

‘ഞങ്ങള്‍ നാല് സഹോദരങ്ങളാണ്. എല്ലാവരും ഒരു കുട്ടിയെ രാജ്യത്തിനായി സേവിക്കാന്‍ അയച്ചിട്ടുണ്ട്. രാജ്യത്തിനായി ഭക്ഷണം, ധാന്യങ്ങള്‍, ഗോതമ്പ്, പഞ്ചസാര, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ഉത്പാദിപ്പിക്കുമ്പോള്‍ ഇന്ന് ഞങ്ങളെ ഒരു കുറ്റവാളിയെ പോലെ ഈ തുറന്ന മൈതാനത്ത് പൂട്ടിയിട്ടിരിക്കുകയാണ്. അവരെയാണ് സര്‍ക്കാര്‍ തീവ്രവാദികളെന്ന് വിളിക്കുന്നത്’, ഭീം സിംഗ് കൂട്ടിച്ചേര്‍ത്തു.

- Advertisement -

സര്‍ക്കാര്‍ നിയമം റദ്ദാക്കി ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ പിന്തുണയ്ക്കാന്‍ നിരത്തുകളിലേക്ക് ഞങ്ങളുടെ ഭാര്യമാരും മക്കളും പേരക്കുട്ടികള്‍ പോലും വരുമെന്ന് ഭീം സിംഗ് പറഞ്ഞു. യു പിയിലേക്ക് തിരിച്ചുപോയാല്‍ റോഡുകളില്‍ കുത്തിയിരിക്കും. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്ന കര്‍ഷകരോട് സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് രാജ്യവും പൗരനും അറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’, അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപയുടെ വ്യാജ വാഗ്ദാനങ്ങള്‍ ആവശ്യപ്പെടുന്നില്ല, കര്‍ഷകര്‍ എല്ലായ്‌പ്പോഴും അവരുടെ കുടുംബത്തിനും ഈ രാജ്യത്തിനുമായി കഠിനാധ്വാനം ചെയ്തു. ഞങ്ങള്‍ കടക്കെണിയിലാണെന്നും കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കാന്‍ പോലും കഴിയുന്നില്ലെന്നും’ കര്‍ഷകര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week