24.6 C
Kottayam
Saturday, June 6, 2026

ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം,വെടിവെച്ചു കൊന്നോളൂവെന്ന് കർഷകർ, ഗാസിപ്പൂരിൽ സംഘർഷാവസ്ഥ

Must read

ഡൽഹി:റിപ്പബ്ളിക് ദിനത്തിലെ അക്രമങ്ങൾക്ക് പിന്നാലെ കേന്ദ്രസർക്കാരിന്റെ കർഷകനിയമങ്ങൾക്കെതിരായ കർഷക സമരത്തിനെതിരെ കർശന നടപടികളിലേക്ക് പൊലീസ്. ദില്ലി – ഉത്തർ പ്രദേശ് അതിർത്തിയായ ഗാസിപ്പൂരിലെ കർഷകരുടെ സമര വേദിയിലേക്ക് പൊലീസ് എത്തി. സമര വേദി ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടതിന് പിന്നാലെയാണ് പൊലീസ് സമരവേദിയിലേക്ക് എത്തിയത്. കർഷകർ സമരം ചെയ്യുന്ന റോഡുകൾ ഒഴിപ്പിച്ചെടുക്കാൻ ഗാസിപ്പൂർ ഭരണ കൂടം നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. പൊലീസ് എത്തിയതോടെ സമര വേദി സമരക്കാർ വളഞ്ഞു. സമരം ചെയ്യുന്ന എല്ലാ കർഷകരോടും വേദിക്ക് അരികിലേക്ക് എത്താൻ നേതാക്കൾ ആഹ്വാനം ചെയ്തു. പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്.

കർഷക നേതാവായ രാകേഷ് ടിക്കായത്തുമായി പൊലീസും ജില്ലാ മജിസ്ട്രേറ്റും സംസാരിച്ചു. വെടിവെച്ച് കൊന്നോളൂ. എന്നാലും സമം അവസാനിപ്പിക്കില്ല. സമരവേദി ഒഴിയുകയുമില്ല. സമരം ഇവിടെ തന്നെ തുടരുമെന്നും പൊലീസിനോട് വേദി വിട്ട് പോകണമെന്നും ടിക്കായത്ത് ആവശ്യപ്പെട്ടു. ആരും കീഴടങ്ങില്ലെന്നും ഏതെങ്കിലും രീതിയിലുള്ള അക്രമ സംഭവങ്ങൾ തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും രാകേഷ് ടിക്കായത്ത് പ്രതികരിച്ചു. ഇതോടെ പൊലീസ് സമരവേദിയിൽ നോട്ടീസ് പതിച്ചു.

റിപ്പബ്ളിക് ദിനത്തിലെ അക്രമങ്ങൾക്ക് പിന്നാലെയാണ് കർഷക നേതാക്കൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയത്. 20 കർഷക നേതാക്കൾക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ചെങ്കോട്ട അക്രമത്തിൽ യോഗേന്ദ്ര യാദവ്, ബൽദേവ് സിംഗ് സിർസ ഉൾപ്പടെ ഇരുപത് കർഷക നേതാക്കൾക്കെതിരെയാണ് പൊലീസ് നടപടി. അക്രമണങ്ങൾ ഉണ്ടാകില്ലെന്ന് പൊലീസിന് നൽകിയ ഉറപ്പ് ലംഘിച്ചത് എന്തുകൊണ്ടെന്ന് മൂന്ന് ദിവസത്തിനകം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട നോട്ടീസ് കർഷക നേതാക്കൾക്ക് നൽകി. ഇവർ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. നേതാക്കളുടെ പാസ്പോർട് തടഞ്ഞുവെക്കാനും പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week