ഹെവി ലുക്ക്.. ..! ആൻ അഗസ്റ്റിന്റെ പുതിയ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

കൊച്ചി:എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് ആന്‍ അഗസ്റ്റിന്‍. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച അഭിനയം കാഴ്ചവെച്ചു. അതിനു ശേഷം ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലെ ‘ഗായത്രി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ താരത്തെ തേടിയെത്തി. ബിരുദത്തിന്റെ അവസാന വര്‍ഷത്തിലാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്.

2014 ഫെബ്രുവരി 2 ന് ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണിനെ വിവാഹം കഴിച്ചു. ഇപ്പോള്‍ വിവാഹമോചിതയാണ്. നടന്‍ അഗസ്റ്റിന്റെ മകളാണ് ആന്‍. പിതാവിന്റെ മരണശേഷം അഭിനയരംഗത്തു നിന്ന് വിട്ടുനിന്ന ആന്‍ 2015 ല്‍ നീനയിലൂടെ തിരിച്ചെത്തി. നീണ്ട ഇടവേളക്ക് ശേഷം ആന്‍ അഗസ്റ്റിന്‍ വീണ്ടും അഭിനേതാവായി മടങ്ങിയെത്തുകയാണ്. ഇത്തവണ നിര്‍മ്മാതാവിന്റെ റോളില്‍ കൂടിയാണ് ആന്‍ അഗസ്റ്റിന്‍ എത്തുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന ആന്‍, ലാല്‍ ജോസ് ചിത്രം നീന, ബിജോയ് നമ്പ്യാരുടെ ആന്തോളജി സോളോ എന്നിവയിലൂടെ കേന്ദ്രകഥാപാത്രമായി തിരിച്ചു വരവ് നടത്തിയിരുന്നു.

പിന്നീട് അഭിനയത്തില്‍ നിന്ന് വിട്ട്, പരസ്യചിത്രങ്ങളുടെ നിര്‍മ്മാണവും കോര്‍പറേറ്റ് ഫിലിംസുകളുമായി മിരാമര്‍ ഫിലിംസ് എന്ന ബാനറിലൂടെ സജീവമായിരുന്നു. ദേശീയ തലത്തില്‍ പരസ്യചിത്രങ്ങളിലൂടെ സജീവമായിരുന്നു ഈ കമ്പനി. മീരാമാര്‍ ഫിലിംസ് എന്ന ബാനറിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ നിര്‍മ്മിക്കുന്ന സിനിമകളുമെത്തുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ നടി പങ്ക് വെച്ച പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. വൈറ്റ് & പിങ്ക് കോമ്പിനേഷനിൽ ക്യൂട്ട് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News