ഹണി റോസിനായി ക്ഷേത്രം പണിത് ആരാധകർ

കൊച്ചി:നടി ഹണി റോസിനായി ക്ഷേത്രം പണിത് ആരാധകര്‍. ഒരു ചാനല്‍ ഷോയിലാണ് ഹണി റോസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യ സിനിമയായ ബോയ് ഫ്രണ്ട് മുതല്‍ സ്ഥിരമായി ഫോണില്‍ വിളിച്ച് അഭിനന്ദിക്കുന്ന തമിഴ് ആരാധകനാണ് ക്ഷേത്രം പണിതതെന്ന് ഹണി റോസ് പറയുന്നു. പാണ്ടി എന്ന് വിളിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും വര്‍ഷങ്ങളായി കൂടെ നില്‍ക്കുന്നത് അത്ഭുതമാണെന്നും ഹണി റോസ് പറഞ്ഞു.

എല്ലാ പിറന്നാളിനും അദ്ദേഹം വിളിക്കും. നാട്ടുകാര്‍ക്ക് പായസം കൊടുത്തെന്നും പറയും. ഒരു പ്രത്യേക സ്‌നേഹമുള്ള മനുഷ്യനാണ് അദ്ദേഹമെന്നും ഹണി റോസ് പറയുന്നു.

2005ല്‍ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണി റോസ് അരങ്ങേറ്റം കുറിച്ചത്. ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്‌സ്, ബിഗ് ബ്രദര്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു. ‘അക്വാറിയം’ ആണ് ഹണി റോസിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്ററിലാണ് ഒടുവില്‍ അഭിനയിച്ചത്. ഈ ചിത്രം വൈകാതെ പുറത്തിറങ്ങും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News