24.9 C
Kottayam
Friday, June 5, 2026

കുടുംബസമേതം കാറില്‍ കഞ്ചാവ് കടത്ത്; 21 കിലോ കഞ്ചാവുമായി അറുപതുകാരിയും മകളും മരുമകനും അറസ്റ്റില്‍

Must read

കോവളം: കുട്ടികളെ മറയാക്കി കുടുബസമേതം കഞ്ചാവ് കടത്തിയിരുന്ന സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു. അറുപതുവയസുള്ള സ്ത്രീയും മകളും മരുകനുമാണ് പോലിസിന്റെ പിടിയിലായത്. ഇവര്‍ ഏറെ നാളായി പോലിസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. ഇന്നലെ കാറില്‍ കടത്തിക്കൊണ്ടുവന്ന 21 കിലോ കഞ്ചാവു് നിറച്ച പായ്ക്കറ്റുകളുമായാണ് കുടുംബം സിറ്റി ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലാകുന്നത്. വിനോദ സഞ്ചാരത്തിന്റെ പേരില്‍ കുട്ടികളെ മറയാക്കിയായിരുന്നു ഇവരുടെ ലഹരിക്കടത്.

തമിഴ്നാട്ടില്‍നിന്ന് വാങ്ങി നഗരത്തില്‍ വില്‍ക്കുന്നതിനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്ത്. വലിയവേളി പൗണ്ട് കടവ് തൈവിളാകം ഹൗസില്‍ അനന്തന്‍ എന്ന കാര്‍ലോസ്(38) ഇയാളുടെ ഭാര്യ ബിന്ദു(33), ഇവരുടെ അമ്മ ദമയന്തി(60) എന്നിവരെയാണ് വെങ്ങാനൂരിലെ ക്ഷേത്രത്തിന് സമീപത്തുനിന്ന് ചൊവ്വാഴ്ച രാത്രി 9.30-ഓടെ പിടികൂടിയത്. ഈ സമയം ഇവരുടെ മൂന്നു കുട്ടികളും കാറിലുണ്ടായിരുന്നു. തമിഴ്നാട്ടില്‍ ഉല്ലാസയാത്ര കഴിഞ്ഞുവരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇവര്‍ ശ്രമിച്ചത്. എന്നാല്‍ ഡാന്‍സാഫ് സംഘം ഇവരെ ഇറക്കി പരിശോധിക്കുകയും ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുകയും ആയിരുന്നു.

- Advertisement -

പളളിച്ചല്‍-വെങ്ങാനൂര്‍ റൂട്ടിലൂടെ ബൈപ്പാസ് കടന്ന് വലിയവേളിയിലേക്ക് പോകാനായിരുന്നു ഇവരുടെ ശ്രമം. ഇതിനിടെയാണ് ഡാന്‍സാഫ് സംഘം വണ്ടി തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നത്. ബിന്ദുവിനെ നേരത്തെ സിറ്റി ഡാന്‍സാഫ് സംഘം വെട്ടുകാട് ബാലന്‍ നഗറില്‍വെച്ച് ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുപോയ നാലുകിലോ കഞ്ചാവുമായി പിടികൂടി വലിയതുറ പോലീസിന് കൈമാറിയിരുന്നു. തുടര്‍ന്നാണ് ഇവരെ വീണ്ടും ഡാന്‍സാഫ് പിടികൂടുന്നത്.

- Advertisement -

കാറിന്റെ ഡിക്കിക്കുളളില്‍ സ്യൂട്ട്‌കെയ്സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികള്‍. ഡാന്‍സാഫ് സംഘത്തിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് വെങ്ങാനൂരില്‍വെച്ച് ഇവരുടെ വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. ഇവരെ വിഴിഞ്ഞം പോലീസിന് കൈമാറും.

- Advertisement -

​A family, including a 60-year-old woman, her daughter, and son-in-law, was arrested by the City DANSAF team for smuggling 21 kg of ganja. The gang used their children as a cover to avoid suspicion, posing as tourists while transporting the drugs in a car. The police had been monitoring the family for a long period before making the arrest after seizing the contraband packed in various parcels.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week