വൈപ്പിനിലും കണ്ണൂരും കള്ളവോട്ട് നടന്നതായി പരാതി; ഒരാള്‍ കസ്റ്റഡിയില്‍

കൊച്ചി: വൈപ്പിനിലും കണ്ണൂരും കള്ളവോട്ട് നടന്നതായി പരാതി. വൈപ്പിനില്‍ നിന്ന് രണ്ട് പരാതികളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. മാലിപ്പുറം സെന്റ് പീറ്റേഴ്സ് എല്‍പി സ്‌കൂളില്‍ 125 നമ്പര്‍ ബൂത്തില്‍ ആണ് കള്ളവോട്ട് നടന്നതായി പരാതി വന്നിരിക്കുന്നത്. കുറിയപ്പശ്ശേരി അനി എന്ന വോട്ടര്‍ക്കാണ് വോട്ട് നഷ്ടപ്പെട്ടത്.

അല്‍പ നേരം മുന്‍പ് വോട്ട് ചെയ്യാനെത്തിയ അനിലിന്റെ വോട്ട് ഏഴ് മണിക്ക് തന്നെ രേഖപ്പെടുത്തിയെന്നാണ് പോളിംഗ് ഓഫിസര്‍ അറിയിച്ചത്. തുടര്‍ന്ന് പോളിംഗ് ബൂത്തില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന അനിയെ ചലഞ്ച് വോട്ട് ചെയ്യിക്കാനാണ് തീരുമാനം.

മറ്റൊരു പരാതി വന്നിരിക്കുന്നത് വൈപ്പിന്‍ ദേവിവിലാസം സ്‌കൂളില്‍ നിന്നാണ്. 71-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ മേരി തോമ്മന് വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചില്ല. നേരത്തെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തിയെന്ന് പോളിംഗ് ഓഫീസര്‍മാര്‍ പറയുമ്പോള്‍ തന്റെ വീട്ടില്‍ ആരും എത്തിയില്ലെന്നാണ് മേരി തോമ്മന്‍ പറയുന്നത്.

കണ്ണൂര്‍ താഴെചൊവ്വയില്‍ കള്ളവോട്ട് ചെയ്തയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വലിയന്നൂര്‍ സ്വദേശി ശശീന്ദ്രനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News