നടി രമ്യ സുരേഷിന്റെ പേരില്‍ വ്യാജ വീഡിയോ; ഷെയര്‍ ചെയ്തവരും ഗ്രൂപ്പ് അഡ്മിന്മാരും കുടുങ്ങും

ആലപ്പുഴ: നടി രമ്യ സുരേഷിന്റെ പേരില്‍ വ്യാജ വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വിഡിയോ പ്രചരിപ്പിച്ച വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍, വിഡിയോ ഷെയര്‍ ചെയ്തവര്‍ എന്നിവരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായി സൂചന.

വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രമേശ് ചെന്നിത്തല എംഎല്‍എ മുഖേന ഡിജിപിക്കും മുഖ്യമന്ത്രിക്കും രമ്യാ സുരേഷ് പരാതി നല്‍കി. ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ തന്റെ ചിത്രങ്ങള്‍ സഹിതം ചിലര്‍ മറ്റൊരാളുടെ നഗ്‌ന വിഡിയോ പ്രചരിപ്പിച്ചുവെന്നാണ് രമ്യ സുരേഷ് പരാതിയില്‍ പറയുന്നത്.

വിഡിയോയില്‍ രമ്യയുമായി സാദൃശ്യമുള്ള മറ്റൊരു പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണുണ്ടായിരുന്നത്. ജില്ലാ പൊലീസ് മേധാവി പരാതി സൈബര്‍ സെല്ലിനു കൈമാറി. തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയുടെ വിഡിയോ ആണ് തന്റെ പേരില്‍ പ്രചരിപ്പിച്ചതെന്നു സൂചന ലഭിച്ചതായി രമ്യ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News