ഗൗരിയമ്മ അന്തരിച്ചു, സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം

തിരുവനന്തപുരം:മുതിർന്ന രാഷ്​ട്രീയ നേതാവായ ഗൗരിയമ്മ അന്തരിച്ചുവെന്ന തരത്തിൽ പ്രചാരണവുമായി സോഷ്യൽ മീഡിയ. നിരവധി ​​ഫേസ്​ബുക്ക്​ അക്കൗണ്ടുകളിലാണ്​ അന്തരിച്ചുവെന്ന തരത്തിൽ പോസ്​റ്റുകൾ പ്രത്യക്ഷപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യുന്നത്​.

കഴിഞ്ഞ വ്യാഴാഴ്​ച മുതൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്​ ഗൗരിയമ്മ.

പോസ്​റ്റുകൾ പ്രത്യക്ഷപ്പെട്ട ​ചില അക്കൗണ്ടുകളിൽ നിന്ന്​ പിന്നീട്​ പോസ്റ്റു​കൾ നീക്കിയെങ്കിലും വാട്​സാപ്പിൽ ഇതി​െൻറ സ്​ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയാണ്​.

ഗൗരിയമ്മ ചികിത്സയിലാണെന്നും പ്രചരിക്കുന്നത്​ വ്യാജ വാർത്തകളാണെന്നും​ ​ ആശുപത്രി അധികൃതർ വ്യക്​തമാക്കി. നാളെ രാവിലെ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുമെന്നും അധികൃതർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News