തിരുവനന്തപുരം:മുതിർന്ന രാഷ്ട്രീയ നേതാവായ ഗൗരിയമ്മ അന്തരിച്ചുവെന്ന തരത്തിൽ പ്രചാരണവുമായി സോഷ്യൽ മീഡിയ. നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകളിലാണ് അന്തരിച്ചുവെന്ന തരത്തിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഗൗരിയമ്മ.
പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ട ചില അക്കൗണ്ടുകളിൽ നിന്ന് പിന്നീട് പോസ്റ്റുകൾ നീക്കിയെങ്കിലും വാട്സാപ്പിൽ ഇതിെൻറ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയാണ്.
ഗൗരിയമ്മ ചികിത്സയിലാണെന്നും പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. നാളെ രാവിലെ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുമെന്നും അധികൃതർ അറിയിച്ചു.