24 C
Kottayam
Thursday, June 4, 2026

നീറ്റ് വ്യാജ ഹാള്‍ ടിക്കറ്റ്‌: അക്ഷയ സെന്റർ ജീവനക്കാരി പിടിയിൽ; ആള്‍മാറാട്ടത്തിന് പിന്നിലെ കഥയിങ്ങനെ

Must read

പത്തനംതിട്ട: വ്യാജ ഹാൾടിക്കറ്റുമായി വിദ്യാർഥി നീറ്റ് പരീക്ഷയെഴുതാനെത്തിയ സംഭവത്തിൽ അക്ഷയ സെന്റര്‍ ജീവനക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാജ ഹാള്‍ട്ടിക്കറ്റ് നിര്‍മിച്ചതിനാണ് ഇവരെ പിടികൂടിയത്. വിദ്യാർഥിയായ തിരുവനന്തപുരം പരശുവെയ്ക്കല്‍ സ്വദേശി ജിത്തു ജി. ആറിന് എതിരെ ആൾമാറാട്ടത്തിന് കേസെടുത്തിട്ടുമുണ്ട്.

വിദ്യാർഥിക്ക് വ്യാജ ഹാൾടിക്കറ്റ് നിർമിച്ചുനൽകി കബളിപ്പിച്ചത് നെയ്യാറ്റിൻകരയിലെ അക്ഷയ സെന്‍റർ ജീവനക്കാരി തിരുപുറം സ്വദേശിനി ഗ്രീഷ്മയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഹാള്‍ടിക്കറ്റ് എടുത്തു നല്‍കിയത് അക്ഷയ സെന്ററിലെ ജീവനക്കാരിയാണെന്ന് വിദ്യാര്‍ഥിയും അമ്മയും മൊഴി നല്‍കിയിരുന്നു. ചോദ്യംചെയ്യലിൽ ഇക്കാര്യം ഗ്രീഷ്മയും സമ്മതിച്ചിട്ടുണ്ട്. തുടർന്നാണ് ഗ്രീഷ്മയെ പരശുവയ്ക്കൽ ഭാഗത്തുനിന്ന് അന്വേഷണസംഘം പിടികൂടിയത്.

- Advertisement -

നീറ്റ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് വിദ്യാര്‍ഥിയുടെ അമ്മ അക്ഷയ സെന്‍റർ ജീവനക്കാരിയെ ചുമതലപ്പെടുത്തിയിരുന്നു. ഫീസായി 1250 രൂപ ജീവനക്കാരി വാങ്ങുകയും ചെയ്തു. എന്നാൽ ഇവർ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നില്ല. പരീക്ഷയുടെ സമയം എത്തിയപ്പോള്‍ വിദ്യാര്‍ഥിയുടെ അമ്മ ഹാള്‍ടിക്കറ്റ് ആവശ്യപ്പെട്ടു. ജീവനക്കാരി വ്യാജമായുണ്ടാക്കിയ ഹാൾടിക്കറ്റ് അമ്മയുടെ വാട്‌സ്ആപ്പിലേക്ക് അയച്ചുകൊടുത്തു. ഇത് ഡൗണ്‍ലോഡ് ചെയ്താണ് വിദ്യാര്‍ഥി അമ്മയ്‌ക്കൊപ്പം പത്തനംതിട്ടയിലെത്തിയത്. അഭിരാം എന്നയാളുടെ ഹാള്‍ടിക്കറ്റില്‍ തിരിമറി കാണിച്ചാണ് ജിത്തുവിന് ഹാള്‍ടിക്കറ്റ് നല്‍കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

- Advertisement -

പത്തനംതിട്ട തൈക്കാവ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പരീക്ഷാഹാളില്‍നിന്നാണ് വിദ്യാര്‍ഥി കഴിഞ്ഞദിവസം പിടിയിലായത്. അഡ്മിറ്റ് കാര്‍ഡില്‍, പരീക്ഷാ സെന്റര്‍ പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍സെക്കന്‍ഡറി സ്‌കൂളെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഞായറാഴ്ച രാവിലെ അമ്മയ്‌ക്കൊപ്പമാണ് വിദ്യാര്‍ഥി ഇവിടെയെത്തിയത്. എന്നാല്‍, ഈ സ്കൂൾ പരീക്ഷ കേന്ദ്രമല്ലായിരുന്നു. തുടര്‍ന്നാണ് നഗരത്തില്‍ പരീക്ഷ നടക്കുന്ന തൈക്കാവ് കേന്ദ്രത്തിലെത്തിയത്.

- Advertisement -

കാര്‍ഡിലെ നമ്പര്‍ പരിശോധിച്ചപ്പോള്‍ വിദ്യാര്‍ഥിക്ക് ഇവിടെ പരീക്ഷയില്ലെന്നാണ് കണ്ടത്. തുടര്‍ന്ന് സ്റ്റേറ്റ് കോര്‍ഡിനേറ്ററുടെ നിര്‍ദേശപ്രകാരം ഒരുമണിക്കൂറോളം വിദ്യാര്‍ഥി പരീക്ഷ എഴുതി. എന്നാല്‍ ബയോമെട്രിക് ആധാര്‍ പരിശോധനാ സമയത്ത് ഇങ്ങനൊരു പേരില്‍ വിദ്യാര്‍ഥി നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടില്ലെന്ന് മനസിലായി. ഹാൾടിക്കറ്റ് വ്യാജമായുണ്ടാക്കിയതാണെന്ന് വ്യക്തമായതോടെ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ, ഹാൾടിക്കറ്റ് അക്ഷയ സെന്‍റർ ജീവനക്കാരി നൽകിയതാണെന്ന് കുട്ടിയും അമ്മയും പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week