24.5 C
Kottayam
Friday, June 5, 2026

​ഗ്രീഷ്മയ്ക്കെതിരേ വീണ്ടും കേസ്; സിയുഇടി,കുസാറ്റ് പരീക്ഷകൾക്കും വ്യാജഹാൾടിക്കറ്റുകൾ നൽകിയെന്ന് പരാതി

Must read

നെയ്യാറ്റിൻകര: നീറ്റ് പരീക്ഷയ്ക്കായി വ്യാജ ഹാൾടിക്കറ്റ് നിർമിച്ചുനൽകിയ കേസിൽ റിമാൻഡിൽ കഴിയുന്ന തിരുപുറം സ്വദേശിനി ഗ്രീഷ്മയ്ക്കെതിരേ തട്ടിപ്പുനടത്തിയതിന് വീണ്ടും പരാതി. നീറ്റിനു പുറമേ കീം, സിയുഇടി, കുസാറ്റ്, സിഎംസി വെല്ലൂർ എന്നിവിടങ്ങളിലെ പ്രവേശനപരീക്ഷയ്ക്കായി പണമടച്ചവർക്കാണ് പ്രതിയായ ഗ്രീഷ്മ വ്യാജ ഹാൾടിക്കറ്റ് നിർമിച്ചുനൽകിയതായി പരാതിയുള്ളത്.

കണ്ണറവിള സ്വദേശി ആദർശിൽനിന്ന്‌ വിവിധ പ്രവേശനപരീക്ഷകൾക്കായി 23,300 രൂപ തട്ടിയെടുത്തെന്നും ഇരുവൈക്കോണം സ്വദേശി എസ്.അഭിറാമിൽനിന്ന്‌ ഫീസ് വാങ്ങിയ ശേഷം വിവിധ പ്രവേശനപരീക്ഷകൾക്ക് വ്യാജ ഹാൾടിക്കറ്റുകൾ നൽകിയെന്നുമാണ് പരാതി.

- Advertisement -

- Advertisement -

ആദർശിൽനിന്ന്‌ ജെഇഇ, നീറ്റ്, കീം, ബിറ്റസാറ്റ്, എയിംസ് എന്നിവിടങ്ങളിലെ പ്രവേശനപരീക്ഷകൾക്കു രജിസ്റ്റർ ചെയ്യാനായി ഫീസിനത്തിൽ 23,300 രൂപ പല പ്രാവശ്യമായി വാങ്ങിയെന്നാണ് നെയ്യാറ്റിൻകര പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. ആദർശിന്റെ പരാതിയിൽ നെയ്യാറ്റിൻകര പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

- Advertisement -

ഇരുവൈക്കോണം വിപഞ്ചികയിൽ എസ്.അഭിറാമിൽനിന്ന്‌ നീറ്റ് പ്രവേശനപരീക്ഷയ്ക്ക് ഫീസ് വാങ്ങി ഗ്രീഷ്മ രജിസ്റ്റർചെയ്തു. അഭിറാമിന്റെ രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ചാണ് പത്തനംതിട്ടയിൽ പിടിയിലായ ജിത്തുവിന് ഗ്രീഷ്മ വ്യാജ ഹാൾ ടിക്കറ്റ് നിർമിച്ചുനൽകിയത്.

അഭിറാം നീറ്റ് പരീക്ഷ മണക്കാട് സ്കൂളിലാണ് എഴുതിയത്. ഈ രജിസ്റ്റർ നമ്പരും വിലാസവുമുപയോഗിച്ച് പത്തനംതിട്ടയിലെ ഒരു സ്കൂളിന്റെ പേരിൽ ജിത്തുവിന് ഹാൾടിക്കറ്റ് നിർമിച്ചുനൽകുകയായിരുന്നു. അഭിറാം നീറ്റിന് അപേക്ഷിക്കുന്ന ഘട്ടത്തിൽത്തന്നെ കീം പരീക്ഷയ്ക്കായി 1600 രൂപ നൽകി രജിസ്‌ട്രേഷൻ നടത്തി.

എന്നാൽ, കീമിന് നൽകിയ ഹാൾ ടിക്കറ്റ് വ്യാജമായിരുന്നു. ഇതിനു പുറമേ വെല്ലൂർ സിഎംസിയിൽ നഴ്‌സിങ് കോഴ്‌സിൽ പ്രവേശനപരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനായും അഭിറാം 1700 രൂപ നൽകി. ഈ പരീക്ഷയ്ക്കു നൽകിയതും വ്യാജ ഹാൾ ടിക്കറ്റാണ്. അഭിറാമിനു ലഭിച്ച ഹാൾ ടിക്കറ്റ് വെച്ച് വെല്ലൂർ സിഎംസിയിലെ വെബ്‌സൈറ്റിൽ പരിശോധിക്കുമ്പോഴാണ് വ്യാജ ഹാൾ ടിക്കറ്റാണെന്ന് ബോധ്യമാകുന്നത്.

സിയുഇടി(കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ്) വഴി ഇന്റഗ്രേറ്റഡ് കോഴ്‌സിനായി 1650 രൂപയും ഫീസായി നൽകിയിരുന്നു. എന്നാൽ, ഇതിന്‌ അഭിറാമിനു നൽകിയ ഹാൾ ടിക്കറ്റും വ്യാജമായിരുന്നു.

കുസാറ്റിലും പ്രവേശനപരീക്ഷയ്ക്കായി അഭിറാം 1500 രൂപ ഫീസ് നൽകി അപേക്ഷിച്ചെങ്കിലും പ്രതി ഗ്രീഷ്മ നൽകിയത് വ്യാജ ഹാൾ ടിക്കറ്റാണ്. ഒബിസി വിഭാഗത്തിൽപ്പെടുന്ന അഭിറാമിന് പട്ടികജാതി വിഭാഗത്തിൽപ്പെടുന്നെന്നു രേഖപ്പെടുത്തിയ ഹാൾ ടിക്കറ്റാണ് നൽകിയത്. ഇതുകാരണം കുസാറ്റ് പരീക്ഷയും എഴുതാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week