KeralaNews

ചോദ്യം ചോദിക്കുന്നവരെയെല്ലാം ബ്ലോക്കി കളയുന്നൊരു കലക്ടർ..സെക്രട്ടറിയേറ്റിന്റെ ഇരുണ്ട മൂലകളിൽ ഭരണപുങ്കവന്മാർക്ക് വീരചരിതം എഴുതി ജീവിതം ഒടുങ്ങാൻ മാത്രം വിധിക്കപ്പെട്ട കേവലമൊരു ഗ്ലോറിഫൈഡ് സ്റ്റെനോഗ്രാഫർ മാത്രമാണ് പ്രശാന്ത് ഐഎഎസ്; കലക്ടർ ബ്രോയെ കണക്കിന് പരിഹസിച്ച് സൂരജ് ഇലന്തൂർ

കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ദലിതരടങ്ങുന്നവർ കലാപത്തിനിറങ്ങണമെന്ന പോസ്റ്റ് ഷെയർ ചെയ്ത കലക്ടർ ബ്രോയെന്ന പ്രശാന്ത് ഐഎഎസിനെ കണക്കിന് വിമർശിച്ച് സൂരജ് ഇലന്തൂർ രം​ഗത്ത്.

ദി കിങ് എന്ന സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നത് പോലെ, സെക്രട്ടറിയേറ്റിന്റെ ഇരുണ്ട മൂലകളിൽ ഭരണപുങ്കവന്മാർക്ക് വീരചരിതം എഴുതി ജീവിതം ഒടുങ്ങാൻ മാത്രം വിധിക്കപ്പെട്ട കേവലമൊരു ഗ്ലോറിഫൈഡ് സ്റ്റെനോഗ്രാഫർ മാത്രമാണ് പ്രശാന്ത്‌ സാറേ താനും
ബിജെപി പ്രവർത്തകരോടുള്ള വിരട്ടലും കിടുപിടിയും തന്റെ വീട്ടിൽ കാണിച്ചാൽ മതി… ആ സൈസ് ഒരു പാട് കണ്ടും കേട്ടും കൊണ്ടും കൊടുത്തും വന്നവരാണ് ഇവിടുള്ളവരെന്നാണ് സൂരജ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറയുന്നത്.

പോസ്റ്റ് വായിക്കാം….

ബ്ലോക്ക് കിട്ടുന്നത് പുത്തരിയല്ല… പക്ഷെ ഇത്തവണ കിട്ടിയത് വലിയ വിലയുള്ള ഒരു ബ്ലോക്കാണ്… കളക്ടർ ബ്രോ എന്ന് സ്വയം മാർക്കറ്റ് ചെയ്തു നടക്കുന്ന ഒരു വങ്കന്റെ ബ്ലോക്കാണ്.. പ്രശാന്ത്‌ ഐ എ എസ്…

Vinay Mynagappally യെ എന്തോ ചെയ്തുകളയുമെന്ന് ഭീഷണിപ്പെടുത്തിയ പോസ്റ്റിൽ ഒരു കമന്റിട്ടു എന്നതാണ് ബ്യൂറോക്രാറ്റ് ഏമാനെ ചൊടിപ്പിച്ചത്…
കമന്റിൽ ചോദിച്ചത് ഒരു കളക്ടറായ താങ്കൾ കലാപാഹ്വാനം ചെയ്തത് ശരിയാണോ എന്നു മാത്രമാണ്…

ദി കിങ് എന്ന സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നത് പോലെ, സെക്രട്ടറിയേറ്റിന്റെ ഇരുണ്ട മൂലകളിൽ ഭരണപുങ്കവന്മാർക്ക് വീരചരിതം എഴുതി ജീവിതം ഒടുങ്ങാൻ മാത്രം വിധിക്കപ്പെട്ട കേവലമൊരു ഗ്ലോറിഫൈഡ് സ്റ്റെനോഗ്രാഫർ മാത്രമാണ് പ്രശാന്ത്‌ സാറേ താനും….

ബിജെപി പ്രവർത്തകരോടുള്ള വിരട്ടലും കിടുപിടിയും തന്റെ വീട്ടിൽ കാണിച്ചാൽ മതി… ആ സൈസ് ഒരു പാട് കണ്ടും കേട്ടും കൊണ്ടും കൊടുത്തും വന്നവരാണ് ഇവിടുള്ളവർ
വെല്ലുവിളിക്കുന്നു.. വിനയ് ന്റെ ഒരു രോമത്തെ തൊട്ട് കാണിക്ക്…
നോക്കാം….

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker