32.8 C
Kottayam
Wednesday, May 1, 2024

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മൂന്നു കുട്ടികളുടെ പിതാവായ യുവാവ് പിടിയില്‍

Must read

രാമങ്കരി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ യുവാവ് പിടിയില്‍. തൃശ്ശൂര്‍ വിയ്യൂര്‍ വില്‍വട്ടം വീട്ടില്‍ സനീഷാണ് അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി
റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ 28ന് പതിനെട്ടുകാരിയായ പെണ്‍കുട്ടി സനീഷിനൊപ്പം വീട് വിട്ടിറങ്ങിയിരിന്നു. ഇരുവരും വിവിധ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങിയ ശേഷം നാല് ദിവസത്തിന് കഴിഞ്ഞ് യുവതിയെ സനീഷ് വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. ഈ ദിവസങ്ങളില്‍ നിരവധി പ്രാവശ്യം ലൈംഗികമായി ഉപയോഗിക്കപ്പെടുകയും ചെയ്തു.

ചതിക്കപ്പെട്ടുവെന്ന് വ്യക്തമായതോടെയാണ് യുവതിയുടെ ബന്ധുക്കള്‍ രാമങ്കരി പോലീസില്‍ പരാതി നല്‍കിയത്. ഒളിവില്‍ പോയ സനീഷിനെ ബുധനാഴ്ച രാത്രി തൃശ്ശൂരില്‍ നിന്ന് പോലീസ് പിടികൂടുകയായിരിന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണെന്ന് തിരിച്ചറിഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week