ചെന്നൈ: വിവാഹേതരബന്ധം ആരോപിച്ച് വിസികെ കൗൺസിലറെ ഭർത്താവ് കുത്തിക്കൊന്നു. തിരുനെൻട്രവൂരിലെ കൗൺസിലർ ഗോമതിയെയാണ് (33) ഭർത്താവ് സ്റ്റീഫൻരാജ് (37) കൊലപ്പെടുത്തിയത്.
ഗോമതി സ്ഥിരമായി ഒരു പുരുഷനുമായി സംസാരിക്കുന്നത് സ്റ്റീഫൻരാജ് കാണാറുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി ഇതേച്ചൊല്ലി തർക്കമായപ്പോൾ സ്റ്റീഫൻരാജ് കത്തിയെടുത്ത് കുത്തുകയായിരുന്നു. തുടർന്ന് ഇയാൾ തിരുനെൻട്രവൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

