23.8 C
Kottayam
Monday, May 20, 2024

പ്രളയബാധിത കര്‍ഷകരുടെ വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം അനുവദിക്കാന്‍ തീരുമാനം

Must read

തിരുവനന്തപുരം: പ്രളയബാധിത മേഖലകളിലെ കര്‍ഷകരുടെ വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം അനുവദിക്കാന്‍ തീരുമാനം. 2019 ഓഗസ്റ്റ് 23 മുതല്‍ ഒരുവര്‍ഷത്തേക്കാണ് മൊറട്ടോറിയം നടപ്പിലാക്കുക. ഇന്നു ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിലാണ് സുപ്രധാന തീരുമാനം. പൂര്‍ണമായി കൃഷിനാശം സംഭവിച്ചവര്‍ക്ക് ഒരുവര്‍ഷത്തിലധികം മൊറട്ടോറിയം അനുവദിക്കുന്നതും പരിഗണനയിലുണ്ട്.

പ്രളയമേഖലകളിലെ കര്‍ഷകര്‍ക്ക് ആശ്വാസകരമായ നടപടിയാണ് സര്‍ക്കാരും ബാങ്കുകളും കൈക്കൊണ്ടിരിക്കുന്നത്. പ്രളയം ദുരന്തം വിതച്ച 1038 വില്ലേജുകളിലെ കര്‍ഷകരുടെ വായ്പകള്‍ക്ക് 2019 ഓഗസ്റ്റ് 23 മുതല്‍ ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം അനുവദിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം ബാങ്കുകള്‍ അംഗീകരിച്ചു. കൃഷി മുഖ്യ വരുമാനമായ കര്‍ഷകരെടുത്ത കാര്‍ഷികേതര വായ്പകള്‍ക്കും ഇളവ് ലഭ്യമാകും. പൂര്‍ണമായി കൃഷിനാശം സംഭവിച്ചവരുടെ വായ്പകള്‍ക്ക് ഒരു വര്‍ഷത്തിലധികം മൊറട്ടോറിയം നല്‍കുന്നതും പരിഗണിനയിലുണ്ട്.

എസ്എല്‍ബിസി ഉപസമിതി യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ അംഗീകരിക്കും. കര്‍ഷകരുടെ കാര്യത്തില്‍ ബാങ്കുകള്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കണക്കിലെടുത്താണ് മൊറട്ടോറിയം നീട്ടാന്‍ ബാങ്കേഴ്സ് സമിതി തീരുമാനിച്ചത്

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week