കോഴിക്കോട് റെയില്‍പാളത്തില്‍ സ്ഫോടകവസ്തു

കോഴിക്കോട്: കോഴിക്കോട് കല്ലായിയില്‍ റെയില്‍പാളത്തില്‍ സ്ഫോടകവസ്തു കണ്ടെത്തി. കല്ലായി സിമന്റ് യാര്‍ഡിലേക്കുള്ള പാളത്തിലാണ് സ്ഫോടക വസ്തു കണ്ടെത്തിയത്.

ഐസ്‌ക്രീം ബോളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടകവസ്തു കണ്ടെടുത്തത്. സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഉന്നതപോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. റെയില്‍വേ സുരക്ഷാ സേനയും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

ഇന്ന് രാവിലെയാണ് ഫുട്‌ബോള്‍ തോലിനുള്ളില്‍ സ്‌ഫോടക വസ്തു നിറച്ച രീതിയില്‍ റെയില്‍പാളത്തില്‍ കണ്ടെത്തിയത്. ഉടന്‍ സ്ഥലത്ത് പോലീസ് എത്തുകയായിരുന്നു. സമീപത്തെ വീടിന്റെ പരിസരത്ത് പോലീസ് പരിശോധന നടത്തി. പുരയിടത്തില്‍ ഡോഗ് സ്‌ക്വാഡ് വിശദമായ പരിശോധന നടത്തുന്നുണ്ട്.

റെയില്‍പാളത്തിന് സമീപത്തെ വീട്ടില്‍ അടുത്തിടെ വിവാഹം നടന്നിരുന്നു. അന്ന് പടക്കങ്ങള്‍ ഉള്‍പ്പടെ ഇവിടെ പൊട്ടിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ അവശിഷ്ടങ്ങള്‍ ആരെങ്കിലും പാളത്തിലെടുത്തിട്ടോ എന്നും സംശയിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News